Advertisment

വിവാഹ വീട്ടില്‍ നിന്നും ഡ്രോണ്‍ ക്യാമറ രാജ്ഭവന് മുകളിലേക്ക് പറത്തിവിട്ടു; യുവാവ് പിടിയില്‍

New Update

തിരുവനന്തപുരം: വിവാഹ വീട്ടില്‍ നിന്നും ഡ്രോണ്‍ ക്യാമറ സുരക്ഷാമേഖലയായ രാജ്ഭവന് മുകളിലേക്ക് പറന്നത് പൊലീസിനെ ഞെട്ടിച്ചു. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. രാജ്ഭവനില്‍ നിന്ന് അറിയിച്ചപ്പോഴാണ് പോലീസ് വിവരം അറിയുന്നത്. രാജ്ഭവനിലെത്തിയ പൊലീസിലെ ഉന്നതരും അധികൃതരുമായി കൂടിക്കാഴ്ച നടത്തി.

Advertisment

publive-image

പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഒരു വിവാഹ വീട്ടില്‍നിന്നാണ് ഡ്രോണ്‍ ക്യാമറ രാജ്ഭവനു മുകളിലേക്കു പറത്തിവിട്ടതെന്നു കണ്ടെത്തി. വീട്ടുകാരെ ചോദ്യംചെയ്ത പൊലീസ് സംഘം ക്യാമറയും പ്രവര്‍ത്തിപ്പിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കമ്മീഷണര്‍ ഓഫീസിലെത്തിച്ച ക്യാമറ പൊലീസ് സംഘം വിശദമായി പരിശോധിച്ചു.

രാജ്ഭവന്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളും ക്യാമറയില്‍ പകര്‍ത്തിയതായി പൊലീസ് കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗവുമായി ഉന്നത പൊലീസുദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. രാജ്ഭവന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തെക്കുറിച്ച് യുവാവ് പറയുന്ന കാര്യങ്ങള്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ച സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് രാജ്ഭവന്‍ അധികൃതര്‍ കണക്കാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെ രാജ്ഭവന്‍ പരിസരത്തു നിയോഗിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ടു നല്‍കി.

Advertisment