Advertisment

ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാര്‍ ദേബിനെ വധിക്കാന്‍ മ്യാന്‍മറിലെ മയക്കുമരുന്നു സംഘം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇതുവരെ പിടിച്ചെടുത്തത്‌ 41,000 കിലോ മാരിജുവാന, 80,000 കുപ്പ് വ്യാജ കഫ് സിറപ്പ്, 1.35 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍

New Update

അഗര്‍ത്തല:  മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് വലിയ തലവേദനയായി മാറിയിരിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാര്‍ ദേബിനെ വധിക്കാന്‍ മ്യാന്‍മറിലെ മയക്കുമരുന്നു സംഘം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.

Advertisment

publive-image

അധോലോക നായകന്മാര്‍ നെയ്‌പൈഡോവില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നതായി ബിജെപി എംഎല്‍എ രത്തന്‍ ചക്രവര്‍ത്തിലാണ് പറഞ്ഞത്. ഏഷ്യയിലെ പ്രമുഖ മയക്കുമരുന്ന കടത്തുകാരന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാകുന്നതെന്ന് ബിജെപി ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിപ്‌ളവിനെതിരേ മയക്കുമരുന്ന സംഘം മരണശിക്ഷയാണ് വിധിച്ചിരിക്കുന്നതെന്നും ഇടതു സര്‍ക്കാരിന് കീഴില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന സംഘത്തിന് ബിപ്‌ളവ് കുമാറിന്റെ മന്ത്രിസഭ ശക്തമായ തിരിച്ചടിയായിരിക്കുകയാണെന്നും പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഭയപ്പെട്ടിരിക്കുകയാണ്.

Advertisment