Advertisment

മദ്യപിച്ചു പൊതുനിരത്തില്‍ കുതിരയോടിച്ചതിനു പിഴ 33 ലക്ഷം രൂപ

New Update

publive-image

Advertisment

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ലൂയിസ് പരെസ് എന്ന വ്യക്തി മദ്യപിച്ചു മദോന്മത്തനായി ഹൈവേയില്‍ക്കൂടി തന്‍റെ കുതിരയെ ഓടിച്ചതിനു ഹൈവേ പോലീസ് അറസ്റ്റ് ചെയ്തു വലിയ പിഴ വിധിച്ചു.

പരിശോധനയില്‍ നിശ്ചിത അളവിന്‍റെ ഇരട്ടിയിലധികം അയാള്‍ മദ്യപിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 50000 ഡോളര്‍ ( ഏകദേശം 33 ലക്ഷം രൂപ) പിഴ വിധിക്കുകയായിരുന്നു.

" ഇത് പലര്‍ക്കും തമാശയായി തോന്നാം. ആര്‍ക്കും ഒരു നഷ്ടവും സംഭിച്ചതുമില്ല. എന്നാല്‍ അമിതമായി മദ്യപിച്ച വ്യക്തി തന്‍റെ കുതിരയെ ഏറെ തിരക്കുള്ള ഹൈവേയില്‍ ഓടിച്ച് സ്വന്തം ജീവനും ഒപ്പം കുതിരയുടെയും മറ്റുള്ളവരുടെയും ജീവനുകള്‍ക്ക് കൂടി ഭീഷണിയുയര്‍ത്തുകയാണ് ചെയ്തത്. ഇതിനുള്ള ശിക്ഷ കഠിനമായതു തന്നെയാകണം." കാലിഫോര്‍ണിയ പോലീസ് ട്വീറ്റ് ചെയ്തു.

publive-image

അമേരിക്കയില്‍ മദ്യപിച്ചു വാഹനമോടിക്കുന്നതിലും വലിയ കുറ്റമാണ് മദ്യപിച്ചുള്ള കുതിരസവാരി.

Advertisment