Advertisment

അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു; നാടുവിടാന്‍ ശ്രമിച്ച പ്രതിയെ വിമാനം പോകുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് പിടികൂടി

New Update

അബുദാബി: വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ച സംഭവത്തില്‍ ഏഷ്യന്‍ പൗരന്‍ പിടിയില്‍. ദുബൈയിലേക്കുള്ള അല്‍ മഫ്രാഖ് പാലത്തിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. അപകടം ഉണ്ടായപ്പോള്‍ തന്നെ ഏഷ്യക്കാരന്‍ രാജ്യം വിട്ടുപോകുന്നതിനായി വിമാനത്താവളത്തില്‍ പോവുകയും ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. വിമാനം പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് അബുദാബി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നുവെന്ന് അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

വാഹനാപകടത്തില്‍ ഒരാള്‍ ഗുരുതരമായി പരുക്കേറ്റെന്ന വിവരം തിങ്കളാഴ്ചയാണ് ലഭിച്ചതെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി ഖല്‍ഫാന്‍ അല്‍ ദഹേരി പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് സംഘം അങ്ങോട്ട് തിരിച്ചു. എന്നാല്‍, അവിടെ വാഹനം മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഡ്രൈവര്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു. പരുക്കേറ്റ ഇന്ത്യക്കാരന് ആവശ്യമായ പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും ഗുരുതരമായ പരുക്കിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

അന്വേഷണത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് വ്യക്തമായി. റോഡ് മുറിച്ചുകടക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്തുകൂടെയായിരുന്നു ഇയാള്‍ നടന്നത്. അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് വേണ്ടി ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചു. രണ്ടു മണിക്കൂറിനുള്ളില്‍ ആളെ തിരിച്ചറിയുകയും വിമാനം പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് ഇയാളെ പിടികൂടുകയുമായിരുന്നു.

Advertisment