Advertisment

പീരിയഡാണെന്ന് വെളിപ്പെടുത്തിയതിന് യുവതിയെയും ബോയ്ഫ്രണ്ടിനെയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. നഷ്ടപരിഹാരം ആവശ്യപെട്ടു യുവതിയുടെ പരാതി

New Update

publive-image

Advertisment

ജര്‍മ്മനി  : പീരിയഡാണെന്ന് വെളിപ്പെടുത്തിയതിന് യുവതിയെയും ബോയ്ഫ്രണ്ടിനെയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ട സംഭവം വിവാദത്തില്‍. ബെര്‍മിങ്ഹാമില്‍ നിന്നും ദുബായിലേക്കുള്ള എ 380 എമിറേറ്റ്സ് വിമാനത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

വിമാനത്തില്‍ നിന്നും ഒരു ടീച്ചിങ് അസിസ്റ്റന്റിനെയും അവരുടെ ബോയ് ഫ്രണ്ടിനെയുമാണ് ഇറക്കിവിട്ടത്. ബോയ്ഫ്രണ്ടിനോട് തനിക്ക് പീരിയഡ്‌സിന്റെ തുടക്കമാണെന്നു സൂചിപ്പിച്ചതിനെടുത്തടർന്നുള്ള സംശയത്തിന്റെ പേരിലാണ് യുവതിക്കും യുവാവിനും വിമാനത്തിലെ യാത്ര നിഷേധിച്ചത്.

ബോയ്ഫ്രണ്ടിനോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഒരു എയര്‍ ഹോസ്റ്റസ് കേട്ടതിനെതുടർന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

publive-image

ബെത്ത് ഇവാന്‍സ് (24), ജോഷ് മോറന്‍ (26) എന്നിവർക്കാണ് ഈ ദുർഗത്തി നേരിടേണ്ടി വന്നത്. വയറുവേദനയുണ്ടെന്ന് പറഞ്ഞ ഇവാന്‍സിനോട് ആരോഗ്യസ്ഥിതി ചോദിച്ചറിയാനായി എയര്‍ഹോസ്റ്റസ് എത്തുകയായിരുന്നു.

ഏഴുമണിക്കൂറോളമുള്ള യാത്രയായതിനാൽ ഇവാന്‍സിനെ വൈദ്യപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അതിനാല്‍ ഈ വിമാനത്തില്‍ കൊണ്ട് പോവേണ്ടതില്ലെന്നും എമിറേറ്റ്സ് ക്രൂ പിന്നീട് തീരുമാനമെടുക്കുകയും ഇവരെ വിമാനത്തില്‍ നിന്നിറക്കുകയുമായിരുന്നു.

തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് പോകാന്‍ ഇരുവരും ബുക്ക് ചെയ്യേണ്ടിയും വന്നു. ഇതിനായി ഇവർക്ക് അധികമായി 250 പൗണ്ടോളം ചിലവായതായും നഷ്ടം വിമാനക്കമ്പനി നല്‍കണമെന്നും ആവശ്യപെട്ടു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യുവതി .

പിരിയേഡിനെ തുടര്‍ന്നുള്ള വയറുവേദനയെ തുടര്‍ന്ന് തങ്ങളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത് ശുദ്ധ ഭ്രാന്താണെന്നാണ് ബാര്‍ബറായി ജോലി ചെയ്യുന്ന ബോയ്ഫ്രണ്ട് മോറന്‍ പ്രതികരിച്ചിരിക്കുന്നത്.

എയര്‍ഹോസ്റ്റസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബെത്ത് ഇവാന്‍സ് കടുത്ത പരിഭ്രാന്തിയിലായിരുന്നുവെന്നും കരഞ്ഞ് പോയിരുന്നുവെന്നും മോറന്‍ വെളിപ്പെടുത്തുന്നു.

യാത്രക്കിടെ ആരോഗ്യസ്ഥിതി മോശമാകുമെന്ന് ആശങ്കയുള്ള യാത്രക്കാരെ കൊണ്ടു പോകാതിരിക്കാന്‍ എയര്‍ലൈനുകള്‍ക്ക് അധികാരമുണ്ട്. ഏതെങ്കിലും യാത്രക്കാര്‍ക്ക് ഗുരുതരമായ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ വിമാനജോലിക്കാര്‍ ഇക്കാര്യം പൈലറ്റിനെ അറിയിക്കുകയും പതിവാണ്.

uae air news
Advertisment