Advertisment

യുഎഇയുടെ നാല്പത്തിയൊമ്പതാം ദേശീയ ദിനാഘോഷം; ഡിസംബര്‍ 1 ന് ദുബായ് മറീന ഓപണ്‍ സീ ഏരിയയില്‍ ജലകായിക പരിപാടികൾ അരങ്ങേറും

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ് : ഡിസംബര്‍ 1 ന് ദുബായ് മറീന ഓപണ്‍ സീ ഏരിയയില്‍ ജലകായിക പരിപാടികൾ അരങ്ങേറും . ആഡംബര യോട്ടുകളും വാട്ടര്‍ ബൈക്കുകളും വാട്ടര്‍ ഫ്‌ളൈ ബോര്‍ഡുകളുമുൾപ്പെടെ രണ്ട് ഡസനിലധികം ജലയാനങ്ങൾ അണിനിരക്കും.

Advertisment

publive-image

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ദുബായ് മറീനയിലും പരിസരത്തുമെത്തുന്ന കാണികള്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് പരേഡ് സമ്മാനിക്കുകയെന്ന് സംഘാടകർ പറഞ്ഞു.രാവിലെ 10.30 ന് പരിപാടികൾ ആരംഭിക്കും.

മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, വിവിധ മേഖലകളില്‍ നിന്നു ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുക്കും.യുഎഇ ആസ്ഥാനമായുള്ള പ്രധാന ബ്രാന്‍ഡുകളായ ഹോട്ട്പാക്ക്,അല്‍ ഐന്‍ ഫാംസ് എന്നിവരാണ് ഈ പരിപാടിയുടെ മുഖ്യ പ്രായോജകർ.

uae news
Advertisment