Advertisment

ഭാര്യയെ വീടിനു പുറത്തിറക്കാന്‍ 500 ദിര്‍ഹം പ്രതിഫലം. ദുബായ് പൌരന്‍റെ ശല്യം കൂടിയപ്പോള്‍ ഭാര്യ ചെയ്തത് ?

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദുബായ്: ഭാര്യയെ ഔട്ടിംഗിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വീടിനു പുറത്തിറക്കണമെങ്കില്‍ ഭര്‍ത്താവിന് ഭാര്യ കൈക്കൂലി കൊടുക്കണം. വിചിത്രമായ ഈ ആവശ്യം ദുബായ് പൗരന്റെതാണ്‌ .

ഒടുവില്‍ ഭര്‍ത്താവിന്റെ വിചിത്രമായ ആവശ്യത്തില്‍ സഹികെട്ടു ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. തൊഴില്‍ ഇല്ലാത്ത ദുബായ് പൗരന്‍ തന്റെ ഭാര്യയെ പുറത്ത് കാറില്‍ കൊണ്ടുപോകുന്നതിനാണ് ഭാര്യയുടെ കൈയില്‍ നിന്ന് 500 ദിര്‍ഹം പ്രതിഫലം ആവശ്യപെട്ടത്‌ .

ഇത് പതിവായപ്പോള്‍ ഭാര്യക്ക് മുന്നില്‍ വിവഹമോചനമല്ലാതെ മറ്റു വഴികള്‍ ഇല്ലായിരുന്നു. അവര്‍ കുടുംബ കോടതിയെ സമീപിച്ചു.

സുഹൃത്തുക്കള്‍ക്കൊപ്പം ചിലവഴിക്കേണ്ട സമയമാണു ഭാര്യയ്‌ക്കൊപ്പം ചെലവഴിക്കുന്നത് എന്നും അതുകൊണ്ടു തനിക്കു നഷ്ടപരിഹരമായി ഈ തുക വേണം എന്നുമായിരുന്നു ഭര്‍ത്താവിന്‍റെ ആവശ്യ൦. ഒടുവില്‍ സഹികെട്ടാണു ഭാര്യ കുടംബക്കോടതിയെ സമീപിച്ചത്.

Advertisment