Advertisment

വിസിറ്റ് വിസയില്‍ ദുബൈയില്‍ വന്ന മലയാളി യുവാവ് മരിച്ച നിലയില്‍

New Update

അജ്മാന്‍ : വിസിറ്റ് വിസയില്‍ ദുബൈയില്‍ വന്ന എറണാകുളം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ നടക്കാപ്പറമ്പ് വീരാന്‍( 29 ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിലാണ് വീരാന്‍ വിസിറ്റ് വിസയില്‍ ദുബായിലെത്തിയത്.

publive-image

വിസാ കാലാവധി അവസാനിച്ച വീരാനെ ജൂണ്‍ 17ന് ശേഷം കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദുബായിലെ ജുമൈറയില്‍ നിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇയാളുടെതാണെന്ന് തിരിച്ചറിയുകയായിരുന്നു .

uae
Advertisment