Advertisment

ദുബായ് കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം ഭാരവാഹികൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്  : പുതിയ മെമ്പർഷിപ് അടിസ്ഥാനത്തിൽ ദുബായ് കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. സത്താർ മാമ്പ്ര (പ്രസിഡന്റ്) അബ്ദുൽ റഹ്‌മാൻ കൊടുങ്ങല്ലൂർ, ഷഫീഖ് മാമ്പ്ര, അഭിലാഷ് കാദർ, അക്ബർ കെ.എ (വൈസ് പ്രസിഡന്റുമാർ) അസ്‌കർ പുത്തൻചിറ (ജനറൽ സെക്രട്ടറി), അബ്ദുൽ ബാരി, ഫിർദൗസ്, അഷ്‌റഫ് മാള, ഹംസ ചിരട്ടകുന്ന് (സെക്രട്ടറിമാർ) സി.കെ ഇബ്രാഹിം ( ട്രഷർ ) എന്നിവരാണ് ഭാരവാഹികൾ. ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ മണലാടി റിട്ടേണിങ് ഓഫീസർ ആയിരുന്നു.

കൗൺസിൽ യോഗം ദുബായ് കെ.എം.സി.സി സെക്രെട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ ഉത്‌ഘാടനം ചെയ്തു.

ഭാരവാഹികളെ അനുമോദിച്ചു ജില്ലാ ആക്ടിങ് പ്രസിഡന്റ് അലവി ഹാജി, ജനറൽ സെക്രട്ടറി ഷാനവാസ് കെ.എസ്, യു.എ ഇ കെ.എം.സി.സി പ്രവർത്തക സമിതി അംഗം ഉബൈദ് ചേറ്റുവ, ജില്ല ട്രഷറർ അലി അകലാട്, ജില്ലാ വൈസ് പ്രസിഡന്റ് നൗഫൽ പി.എ, ചേലക്കര മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കിള്ളിമംഗലം, മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി താജുദീൻ വെട്ടുകാട്, നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ ഇടശ്ശേരി, കുന്നംകുളം മണ്ഡലം ജനറൽ സെക്രട്ടറി അസീസ് പന്നിത്തടം, സഗീർ നാലകത്ത് മുസമ്മിൽ ദേശമംഗലം, ഷാഹിദ് ചെറുതുരുത്തി, ബഷീർ, ഹംസക്കുട്ടി പി.എ, റഷീദ് കുര്യാപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.

dubai
Advertisment