Advertisment

യു.എ.ഇയില്‍ മോഡിയെ വരവേക്കാന്‍ ഒരുക്കിയത് ആകമാനം ത്രിവര്‍ണ്ണ ശോഭ !

New Update

publive-image

Advertisment

ദുബായ് : പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ ( ശനിയാഴ്ച ) രാത്രി യു.എ.ഇയില്‍ എത്തുന്നതിനു മുന്നോടിയായി ദുബായ് , അബുദാബി നഗരങ്ങളാകമാനം ഇന്ത്യന്‍ ദേശീയ പതാകയുടെ ത്രിവര്‍ണ്ണ ശോഭയില്‍ കുളിച്ചു നില്‍ക്കുന്ന കാഴ്ച ഏതൊരിന്ത്യാക്കാരനും അഭിമാനം പകരുന്നതായിരുന്നു.

publive-image

ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫ, ലോകത്തെ ഏറ്റവും വലിയ ദുബായ് ഫ്രയിം , അബുദാബിയിലെ സ്റ്റേറ്റ് ഓയില്‍ കമ്പനി, നാഷണല്‍ ഓയില്‍ കമ്പനി എന്നിവയുടെ ഹെഡ് ക്വാര്‍ട്ടറുകള്‍ എന്നിവയെല്ലാം ത്രിവര്‍ണ്ണ വൈദ്യുതി അലാങ്കാരങ്ങള്‍ കൊണ്ട് മനോഹരമാക്കിയിരുന്നു.

publive-image

അബുദാബി ക്രൌണ്‍ പ്രിന്‍സ് ഷേക്ക് മുഹമ്മദ്‌ ബിന്‍ ജായെദ് അല്‍ നഹ്വാന്‍ ,യു.എ.ഇ പ്രധാനമന്ത്രിയും, വൈസ് പ്രസിഡണ്ടുമായ ദുബായ് ഷേക്ക് മൊഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരെയും ഇന്ന് സന്ദര്‍ശിക്കുകയുണ്ടായി.

publive-image

അബുദാബിയില്‍ നിര്‍മ്മിക്കുന്ന ഹിന്ദുക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു . ഇന്ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ യു.എ.ഇ പ്രസിഡണ്ടിന്‍റെ വകയായി നരേന്ദ്ര മോഡിക്ക് പ്രൌഡഗംഭീരമായ സെറിമോണിയല്‍ റിസപ്ഷന്‍ നല്‍കി

modi gov uae uae news
Advertisment