Advertisment

ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ഭൂമി നല്‍കും, കൈയേറ്റ ഭൂമികളില്‍ പണിത വീടുകള്‍ തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല...! ഇ ചന്ദ്രശേഖരന്‍

New Update

തിരുവനന്തപുരം: മഹാപ്രളയത്തില്‍ കേരളത്തിനുണ്ടായത് കോടികളുടെ നഷ്ടമാണ്. എന്നാല്‍ വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ഭൂമി നല്‍കും. അതേസമയം കൈയേറ്റ ഭൂമികളില്‍ പണിത വീടുകള്‍ തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

Advertisment

publive-image

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം വീണ്ടുമെത്തും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുയെത്തുകയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ജില്ലകള്‍ തിരിച്ച നഷ്ടങ്ങളുടെ കണക്ക് സംസ്ഥാനം കേന്ദ്രത്തെ ബോധ്യപ്പെടുത്തി പുരധിവാസ പാക്കേജ് ആവശ്യപ്പെടും.

അതേസമയം അടിയന്തിര ധനസഹായമായ പതിനായിരം രൂപയുടെ വിതരണം 82 ശതമാനം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.

Advertisment