Advertisment

സ്വപ്നയെ ആരെങ്കിലും എവിടെയെങ്കിലും കണ്ടോ? ; പ്രതിപക്ഷ നേതാവിന്റെ ആളുകള്‍ രാജ്യം മുഴുവന്‍ ഉണ്ടായിട്ടും കണ്ടില്ല; മാധ്യമങ്ങള്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോ; സ്വപ്‌ന നായര്‍ കേരളം വിട്ടതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കണ്ണൂര്‍:  സ്വപ്‌ന നായര്‍ കേരളം വിട്ടതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജന്‍. മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപി ജയരാന്റെ മറുപടി സ്വപ്നയെ ആരെങ്കിലും എവിടെയെങ്കിലും കണ്ടോ? എന്നായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആളുകള്‍ രാജ്യം മുഴുവന്‍ ഉണ്ടായിട്ടും കണ്ടില്ല. മാധ്യമങ്ങള്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോയെന്നും ജയരാജന്‍ പറഞ്ഞു.

Advertisment

നവമാധ്യമങ്ങള്‍ വന്നതോടുകൂടി എന്തുപറയാം എന്തും ചെയ്യാം. ഈ നിലയിലേക്ക് പൊതുസമൂഹത്തെ കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കുന്നു. അതിനെതിരെ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

publive-image

കസ്റ്റംസിന്റെ അനുമതിയില്ലാതെ എങ്ങനെയാണ് കേരളാ പൊലീസിന് അന്വേഷിക്കാന്‍ കഴിയുക. കേരളാ പൊലീസിന് വീഴ്ച പറ്റിയെന്ന് പറയുന്നതിന് ഒരുനീതിയും ന്യായവും വേണം. കേരളത്തിന്റെ നല്ല സഹായം കിട്ടിയതായും കസ്റ്റംസ് തന്നെ പറഞ്ഞിട്ടുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയെ പിടിച്ചു എന്നുള്ളത് തന്നെയാണ് അതിന്റെ മെറിറ്റ്. സാങ്കേതിക സഹായമുള്ളതിനാല്‍ പ്രതികളെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിച്ചുവെന്നും ജയാരാജന്‍ കൂട്ടിച്ചേര്‍ത്തു.

ep jayarajan latest news swapna suresh sandeep nair all news
Advertisment