Advertisment

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് പണം കവര്‍ന്നകേസിലെ പ്രതികള്‍ അറസ്റ്റില്‍

author-image
admin
New Update

തിരുവനന്തപുരം : കഴക്കുട്ടം സ്വദേശിയും ഇ വാർത്ത സബ് എഡിറ്ററുമായ ശരത്തിനെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതികളെ കഴക്കുട്ടം പോലീസ് എസ് എച്ച് ഓ എസ്‌.വൈ. സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്തു.

കഴക്കുട്ടം മഹാദേവക്ഷേത്രത്തിനു പുറകുവശത്തുള്ള റോഡില്‍ വച്ച് ബൈക്കില്‍ വരുകയായിരുന്ന ശരത്തിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതികളായ കഴകുട്ടം കിഴക്കുംഭാഗം ദേശത്ത് നേതാജി ലൈനില്‍ വിനീഷ് വയസ് 30, കഴക്കൂട്ടം കിഴക്കുംഭാഗം ദേശത്ത് പെരുമണ്‍ ക്ഷേത്രത്തിനു സമീപം വിനോജ് കുമാര്‍ വയസ് 40, കഴക്കൂട്ടം തെക്കുംഭാഗം ദേശത്ത് സൌഹര്‍ദധ നഗറില്‍ ചിക്കു എന്നുവിളിക്കുന്ന നിധിന്‍ വയസ് 29, പങ്ങാപ്പറ വില്ലജില്‍ കൈരളി നഗറില്‍ ദീപക് വയസ് 30 എന്നിവരാണ് അറസ്റ്റിലായത് . പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Advertisment