Advertisment

കുഴൽപ്പണ റാക്കറ്റുകൾ കള്ളപ്പണമായി കറൻസി നോട്ടുകളുടെ തുല്യതുകയ്ക്കുള്ള സ്വർണം കൈമാറുന്നു?; റിയൽ എസ്റ്റേറ്റ്, സിനിമ നിർമാണ രംഗത്തും പണത്തിനു പകരം സ്വർണം കൈമാറിയ സംഭവങ്ങളും; സ്വർണത്തെ ഭീകരർ ഉപയോഗിക്കുന്നത് മെറ്റൽ കറൻസിയായി?; നയതന്ത്ര പാഴ്സലിൽ കടത്തിയ 30 കിലോഗ്രാം സ്വർണം ‘മെറ്റൽ കറൻസി’യായി ഉപയോഗിക്കാനെന്ന് സൂചന?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ എന്‍ഐഎ കസ്റ്റഡിയിലായിക്കഴിഞ്ഞു. ഇരുവരുടെയും അറസ്റ്റും രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണം മെറ്റല്‍ കറന്‍സിയായി ഉപയോഗിക്കുന്നുവെന്ന സൂചന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

ലോക്ഡൗണിൽ ശൃംഖല മുറിഞ്ഞ കുഴൽപ്പണ റാക്കറ്റുകൾ കള്ളപ്പണമായി കറൻസി നോട്ടുകളുടെ തുല്യതുകയ്ക്കുള്ള സ്വർണം കൈമാറുന്ന രീതിയെ പറ്റി ഇഡിക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, സിനിമ നിർമാണ രംഗത്തും പണത്തിനു പകരം സ്വർണം കൈമാറിയ സംഭവങ്ങളുടെ വിശദാംശങ്ങൾ രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ട്.

പാരിസ് ഭീകരാക്രമണക്കേസ് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) സഹായം തേടി കഴിഞ്ഞ വർഷം കൊച്ചിയിലെത്തിയ ഫ്രഞ്ച് പൊലീസ്, സ്വർണത്തെ മെറ്റൽ കറൻസിയായി ഭീകരർ ഉപയോഗിക്കുന്ന വിവരങ്ങൾ കൈമാറിയിരുന്നു.

ഇവർക്കൊപ്പം പാരിസ് സന്ദർശിച്ച എഎസ്പി എ.പി. ഷൗക്കത്തലി ഇന്നലെ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള പ്രതി പി.എസ്. സരിത്തിനെ ചോദ്യം ചെയ്തു. സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളായ ഇഡി, ഡിആർഐ ഉദ്യോഗസ്ഥരും സരിത്തിനെ ചോദ്യം ചെയ്യും.

latest news gold smuggling case all news ed investigation
Advertisment