Advertisment

10 ദിവസം മുൻപു കാണാതായ യുവാവിന്‍റെ ഭാര്യ വായ്പാ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഭര്‍ത്താവ് അറിയാതെ 24 കാരി പറ്റിച്ചത് ബന്ധുക്കളെ ?

New Update

publive-image

ആലപ്പുഴ∙ അമ്പലപ്പുഴയിൽനിന്ന് 10 ദിവസം മുൻപു കാണാതായ യുവാവിന്‍റെ ഭാര്യ വായ്പാ തട്ടിപ്പുകേസില്‍ പിടിയിലായി. ചെറുവള്ളിക്കാട് അലക്സിന്റെ ഭാര്യ മീനയെ (24) വിദ്യാഭ്യാസ വായ്പയുടെ പേരിൽ പണം തട്ടിയതിന് അമ്പലപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത് . മീനയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 27 മുതലാണ് അലക്സിനെ കാണാതായത്.‌ പിറ്റേന്ന് അലക്സിന്റെ ബൈക്കും മൊബൈൽ ഫോണും പഴ്സും തോട്ടപ്പള്ളി സ്പിൽവേയ്ക്കു സമീപം കണ്ടെത്തിയിരുന്നു.

രണ്ടു ബന്ധുക്കളുടെ പരാതിയിലാണ് മീനയെ അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ വായ്പ ശരിയാക്കാമെന്നു പറഞ്ഞ് ഒരു ബന്ധുവിൽനിന്ന് 87,000 രൂപയും മറ്റൊരു ബന്ധുവിൽനിന്ന് 82,000 രൂപയും മീന വാങ്ങിയെന്നാണു പരാതി. അലക്സ് അറിയാതെയാണ് മീന സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നു പൊലീസ് പറയുന്നു.

latest
Advertisment