ഷോപ്‌സ്‌ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിക്കുന്നു

Friday, August 3, 2018

കേരള ഷോപ്‌സ്‌ ആന്‍ഡ്‌ കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിക്കുന്നു.

2018-19 അദ്ധ്യയന വര്‍ഷം കോഴ്‌സില്‍ പ്രവേശിച്ച വര്‍ഷം മുതല്‍ കോഴ്‌സ്‌ അവസാനിക്കുന്ന വര്‍ഷം വരെ വിവിധ വിഷയങ്ങളില്‍ പ്ലസ്‌ വണ്‍ മുതല്‍ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ വരെയുള്ള (പ്രഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ) ഏതെങ്കിലും കോഴ്‌സുകളില്‍ ചേര്‍ന്ന തൊഴിലാളികളുടെ മക്കള്‍ക്ക്‌ ഈ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാവുന്നതാണ്‌.

സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഫാറം കേരള ഷോപ്‌സ്‌ ആന്‍ഡ്‌ കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ്‌ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കുന്നതാണ്‌.

അപേക്ഷാഫാറങ്ങളും വിശദവിവരങ്ങളും ുലലറശസമ.സലൃമഹമ.ഴീ്‌.ശി എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്‌.

പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം തൊടുപുഴ പുളിമൂട്ടില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എക്‌സിക്യൂട്ടീവ്‌ ഓഫീസില്‍ 2018 സെപ്‌റ്റംബര്‍ 30 വരെ സ്വീകരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇനി പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌.
ഫോണ്‍: 04862 – 229474.

×