Advertisment

മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലനം: ഏതാനും സീറ്റൊഴിവ്‌

author-image
admin
New Update

തിരുവനന്തപുരം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ കൗണ്‍സിലിന്റെ (എന്‍. സി. ഡി. സി., ന്യൂഡല്‍ഹി) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വനിതകള്‍ക്കായുള്ള (പ്രായ പരിധിയില്ല) മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്‌സുകളുടെ ഈ വര്‍ഷത്തെ ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌.

Advertisment

publive-image

സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത- എസ്‌എസ്‌എല്‍സി). ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത- പ്ലസ്‌ടു). അഡ്വാന്‍സ്‌ഡ്‌ ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത- 2 വര്‍ഷ ടി.ടി.സി./2 വര്‍ഷ പി.പി.ടി.ടി.സി.), പോസ്റ്റ്‌ ഗ്രാജ്യൂവേറ്റ്‌ ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത-ഏതെങ്കിലും ഡിഗ്രി) എന്നിവയാണ്‌ കോഴ്‌സുകള്‍.

റെഗുലര്‍, ഹോളിഡേ, ഡിസ്റ്റന്‍സ്‌ ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്‌. അദ്ധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക്‌ പകുതി ഫീസാനുകൂല്യം ലഭിക്കും. കേരളത്തിലെ എല്ലാ താലൂക്കുളിലും പ്രധാന ടൗണുകളിലും പഠന കേന്ദ്രങ്ങളുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോ: 98 46 80 82 83.

Advertisment