follow us

1 USD = 60.101 INR » More

As On 23-07-2014 16:09 IST

പാര്‍ട്ടിയുടെ ഫണ്ട് പിരിവ് ലക്ഷ്യം കാണാതെ ദയനീയമായിമാറുകയായിരുന്നു . 300 കോടി രൂപ ജനങ്ങളിൽനിന്ന് സമാഹരിച്ച് 300 സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനായിരുന്നു എഎപി ലക്ഷ്യമിട്ടിരുന്നത് .കിട്ടിയത് 20 കോടി ...

പ്രചാരണക്കൊഴുപ്പിന് പണമില്ലാതെ ആം ആദ്മി സ്ഥാനാര്‍ഥികള്‍ നട്ടം തിരിയുന്നു

ന്യൂസ്‌ ബ്യുറോ , ഡല്‍ഹി » Posted : 01/04/2014

ഡല്‍ഹി : ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് കോടികള്‍കൊണ്ട് അമ്മാനമാടുമ്പോള്‍ ഇറക്കാന്‍ പണമില്ലാതെ ഗോദയില്‍ പകച്ചു നില്‍ക്കുകയാണ് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ . പലയിടങ്ങളിലും പല കാരണങ്ങള്‍ പറഞ്ഞ് ആം ആദ്മി സ്ഥാനാർത്ഥികൾ പിന്‍വാങ്ങുന്നതിന്‍റെ കാരണവും സാമ്പത്തിക പ്രശ്നങ്ങളാണെന്ന് പറയപെടുന്നു .

പാര്‍ട്ടിയുടെ ഫണ്ട് പിരിവ് ലക്ഷ്യം കാണാതെ ദയനീയമായിമാറുകയായിരുന്നു . 300 കോടി രൂപ ജനങ്ങളിൽനിന്ന് സമാഹരിച്ച് 300 സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനായിരുന്നു എഎപി ലക്ഷ്യമിട്ടിരുന്നത് .അത് അസാധ്യമെന്ന് കരുതിയപ്പോള്‍ നൂറുകോടി സമാഹരിക്കാനായിരുന്നു ശ്രമം . പക്ഷെ കിട്ടിയത് 20 കോടി മാത്രം . എന്നാല്‍ സ്ഥാനാര്‍ഥികളുടെ എണ്ണം 407 ആവുകയും ചെയ്തു .

കിട്ടിയ പണം മുഴുവന്‍ സ്ഥാനാർത്ഥികൾക്ക് വീതിച്ചു നൽകിയാൽ പോലും ഒരാൾക്ക് ശരാശരി ലഭിക്കുന്നത് അഞ്ചു ലക്ഷം രൂപ മാത്രമാണ്. അപ്പോള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വേണം . മറ്റു സ്ഥാനാർത്ഥികൾ കോടിക്കണക്കിന് രൂപ ചെലവാക്കുന്ന സ്ഥാനത്ത് അഞ്ചു ലക്ഷം ഉപയോഗിച്ച് മണ്ഡല പര്യടനത്തിനുപോലും തികയില്ല .

പത്രിക സമർപ്പിച്ചശേഷം ആദര്‍ശവും അഴിമതിയും പ്രസംഗിച്ചാല്‍ മാത്രം പോരാ, പ്രവർത്തിക്കാൻ പണംകൂടി ഇല്ലാതിരുന്നാൽ 5000 വോട്ടു പോലും ലഭിക്കില്ലെന്നാണ് സ്ഥാനാർത്ഥികൾ പറ‌യുന്നത്. പാര്‍ട്ടിക്ക് വേരോട്ടം കുറവുള്ള സ്ഥലങ്ങളില്‍ പെട്ടെന്നുള്ള ഫണ്ട് ശേഖരണം അപ്രായോഗികമാണ് .

അതേസമയം , സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിന് പണം കൊടുക്കാമെന്ന് പാർട്ടി പറഞ്ഞിട്ടില്ലെന്ന് എ.എ.പി നേതാവ് മനീഷ് ശിശോദിയ ചൂണ്ടിക്കാണിക്കുന്നു. സാധാരണക്കാരുടെ പിന്തുണയോടെ സ്വന്തമായി മത്സരിക്കേണ്ടവരാണ് എ.എ.പി സ്ഥാനാർത്ഥികളെന്ന് അദ്ദേഹം പറ‍ഞ്ഞു .എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പെട്ടെന്ന് പ്രവൃത്തിപദത്തില്‍ എത്തിക്കുക സാധ്യമല്ലെന്നാണ് എ എ പി സ്ഥാനാര്‍ഥികളുടെ പക്ഷം .

More News

:( » © Sathyam Online.Com » 2011 - 2014. All Rights Reserved » Powered By : DesignMedia.in - Google+