Advertisment

3 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ത്രിപുരയില്‍ ഫെബ്രുവരി 18ന് വോട്ടെടുപ്പ്; മേഘാലയയിലും നാഗാലാന്റിലും 27ന്

New Update

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 18നാണ് ത്രുപരയില്‍ വോട്ടെടുപ്പ്. ഫെബ്രുവരി 27ന് മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് മൂന്നിനാണ് മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Advertisment

publive-image

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ.ജ്യോതിയാണ് പ്രഖ്യാപനം നടത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റും ഉപയോഗിച്ചായിരിക്കും ത്രിപുരയിലേയും മേഘാലയിലേയും നാഗാലാന്‍ഡിലേയും മുഴുവന്‍ ബൂത്തുകളിലും തെരഞ്ഞെടുപ്പ് നടക്കുക. എല്ലാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുത്ത ഒരു ബൂത്തിലെ വിവിപാറ്റിലെ വോട്ടുകള്‍ എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

മേഘാലയില്‍ മാര്‍ച്ച് ആറിനും നാഗാലാന്‍ഡില്‍ മാര്‍ച്ച് 13നും മാര്‍ച്ച് 14-ല്‍ ത്രിപുരയിലേയും നിലവിലെ സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കും.

Advertisment