Advertisment

തലയാഴം; ഇടതുകോട്ടയില്‍ കടുത്ത പോരാട്ടവുമായി യുഡിഎഫും എന്‍ഡിഎയും ! സംഘടനാ പ്രവര്‍ത്തനത്തിന്റെ കരുത്തില്‍ ഹൈമി, പരിചയ സമ്പത്തിന്റെ ബലത്തില്‍ സജിനി, കുടുംബശ്രീയിലെ നേട്ടങ്ങളുമായി ജയശ്രീ ! തലയാഴത്തിന്റെ മനസ് ഇക്കുറി എങ്ങോട്ട് ?

New Update

publive-image

Advertisment

കോട്ടയം: ജില്ലാ പഞ്ചായത്തില്‍ എന്നും ഇടതിനൊപ്പം ഉറച്ചുനിന്ന പാരമ്പര്യമുള്ള ഡിവിഷനാണ് തലയാഴം. അതുകൊണ്ടുതന്നെ മറ്റു മുന്നണികള്‍ അവിടെ അത്ര കാര്യമായ മത്സരം നടത്താറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്.

ഇടതുമുന്നണിക്ക് എളുപ്പത്തിലൊരു ജയം വിട്ടുകൊടുക്കില്ലെന്നുറപ്പിച്ചാണ് യുഡിഎഫും എന്‍ഡിഎയെയും മത്സരരംഗത്തുള്ളത്. വളരെ ആവേശകരമായ പോരാട്ടത്തിനാണ് ഇതോടെ തലയാഴം വേദിയാകുന്നത്.

വനിതാ സംവരണമായ മണ്ഡലത്തില്‍ ഹൈമി ബോബിയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. ജനാധിപത്യ മഹിളാ അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹൈമി, സംഘടനയുടെ കലാവിഭാഗം സബ് കമ്മിറ്റി അംഗമായും പുരോഗമന കലാസാഹിത്യസംഘം തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലും ഹൈമി സജീവമായിരുന്നു.

കോണ്‍ഗ്രസിലെ സജിനി പ്രസന്നനാണ് ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി. വൈക്കം ആശ്രമം ഹൈസ്‌കൂളിലെ ലാബ് അസിസ്റ്റന്റായി ജോലിചെയ്തിരുന്ന സജിനി മികച്ച സഹകാരിയെന്നനിലയില്‍ പ്രശസ്തയാണ്. വൈക്കം പള്ളിപ്രത്തുശേരി സൊസൈറ്റിയില്‍ ദീര്‍ഘകാലമായി ബോര്‍ഡ് മെമ്പര്‍ സ്ഥാനം വഹിക്കുന്നുണ്ട്.

വൈക്കം എസ്.എന്‍.ഡി.പി. വനിതാ യൂണിയന്‍ അംഗമായും പ്രവര്‍ത്തിച്ച പരിചയം സജിനിക്കുണ്ട്. കാലങ്ങളായി ബിജെപി മത്സരിച്ചിരുന്ന ഡിവിഷനില്‍ ഇക്കുറി സഖ്യകക്ഷിയായ ബിഡിജെഎസ് ആണ് മത്സരിക്കുന്നത്. കുടംബശ്രീ പരിശീലകയായ പിവി ജയശ്രീയാണ് സ്ഥാനാര്‍ത്ഥി.

കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലാണ് ജയശ്രീയുടെ പ്രധാന നേട്ടം. 2014 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ തലയാഴം പഞ്ചായത്തിലെ സി.ഡി.എസ്. ചെയര്‍പേഴ്സണായിരുന്നു.

വെച്ചൂര്‍, ടി.വി.പുരം പഞ്ചായത്തുകള്‍ പൂര്‍ണമായും തലയാഴം, കല്ലറ പഞ്ചായത്തുകളിലെ എട്ടുവീതം വാര്‍ഡുകളും നീണ്ടൂര്‍ പഞ്ചായത്തിലെ ഒന്‍പതു വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് തലയാഴം ഡിവിഷന്‍.

kottayam news
Advertisment