Advertisment

ലോകം കീഴടക്കിയ ഈ മെയില്‍ (Email) കണ്ടിപിടിച്ചതും ഇന്ത്യക്കാരനാണ്

New Update

publive-image

Advertisment

പലര്‍ക്കും ഇതറിയില്ല. ഇന്ന് ആധുനികജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി E mail മാറിക്കഴി ഞ്ഞു. ഈ കണ്ടുപിടിത്തം മൂലം ടണ്‍ കണക്കിന് പേപ്പറും മനുഷ്യന്‍റെ ജോലിഭാരവുമാണ് ലാഭിച്ചിരിക്കുന്നത്. കാര്യങ്ങള്‍ വളരെ അനായാസമായി മാറിയിരിക്കുന്നു. ആശയവിനിമയത്തിനും , ടെണ്ടറുകള്‍ക്കും വരെ ഇന്ന് ഈ മെയില്‍ ഉപയോഗപ്പെടുത്തുന്നു.

ഈ മെയില്‍ കണ്ടുപിടിച്ചത് ഒരു ഇന്ത്യാക്കാരനാണെന്ന വസ്തുത പലര്‍ക്കും അറിവുണ്ടെന്ന് തോന്നുന്നില്ല. .തമിഴ് വംശജനായ വി.എ.ശിവഅയ്യാദുരൈ ( V.A. Shiva Ayyadurai) എന്ന അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ഇതിന്‍റെ ഉപജ്ഞാതാവ്.

publive-image

1964 ല്‍ മുംബയില്‍ ഒരു തമിഴ് കുടുംബത്തില്‍ ജനിച്ച ശിവഅയ്യാദുരൈ യുടെ കുടുംബം പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

1978 ല്‍ സ്കൂള്‍ വിദ്യാഭ്യാസ കാലം തൊട്ടേ കമ്പ്യൂട്ടര്‍ അഭ്യസിച്ച ശിവഅയ്യാദുരൈ ന്യൂ യോര്‍ക്കിലെ യൂണിവേഴ്സിറ്റി ഓഫ് കോരെന്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിന്റെ സമ്മര്‍ ക്ലാസുകളില്‍ മുടങ്ങാതെ പങ്കെടുക്കുമായിരുന്നു. ആ അറിവുകള്‍ കൊണ്ട് അദ്ദേഹം വിജ്ഞാനലോകത്തെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയായിരുന്നു..

ന്യൂ ജേര്‍സി യിലെ യൂണിവേഴ്സിറ്റി ഓഫ്‌ മെഡിസിന്‍ ആന്‍ഡ്‌ ഡെന്‍റ്റിസ്റ്റി യില്‍ റിസേര്‍ച്ച് ഫെലോ ആയിരിക്കുമ്പോഴാണ് ആദ്യമായി ലോകത്തെ Inter Office Mail System അദ്ദേഹം രൂപപ്പെടുത്തിയത്. ഇതിനു E mail എന്ന പേരും നല്‍കപ്പെട്ടു.

ഇതില്‍ ഇന്‍ബോക്സ്, ഔട്ട്‌ബോക്സ്, ഫോള്‍ഡര്‍, അഡ്രെസ്സ് ബുക്ക്,മെമ്മോ മുതലായ അറ്റാച്ച്മെന്‍റ് എല്ലാമുണ്ടായിരുന്നു. അങ്ങനെ E mail കണ്ടുപിടിച്ച വ്യക്തി എന്ന നിലയില്‍ ശിവ അയ്യാദുരൈ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. 1978 ല്‍ അദ്ദേഹത്തിന് ഈ കണ്ടുപിടിത്തത്തിനുള്ള കോപ്പി റൈറ്റും നല്‍കപ്പെട്ടു.

publive-image

ശിവ അയ്യാദുരൈ ഭാര്യ Fran Drescher നൊപ്പം ( ഇവര്‍ 2016 ല്‍ വേര്‍പിരിഞ്ഞു.)

Advertisment