കോട്ടയം :കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും പ്രളയക്കെടുതിയിൽ കഷ്ടപ്പെടുന്നവർക്ക് സഹായവാഗ്ദാനവുമായി നൂറോളം യുവാക്കൾ. എന്ത് രക്ഷാപ്രവർത്തനത്തിനും സർവസജ്ജമായ ഇവർ കോട്ടയം, പത്തനംതിട്ട,ആലപ്പുഴ, എറണാകുളം ജില്ലകളിൽ എവിടെയും എന്ത് സേവനത്തിനും തയ്യാറാണ്. പരിചയസമ്പന്നരായ നീന്തൽ വിദഗ്ധരും, രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ട്യൂബുകൾ, വടങ്ങൾ, വാളുകൾ തുടങ്ങി സർവ സജ്ജീകരണവും ഇവർ ഒരുക്കിയിട്ടുണ്ട്. കൂടാതെ ദുരിദാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യസാധനങ്ങൾ എത്തിക്കുന്നതിനും ഇവർ വേണ്ട സഹായങ്ങൾ ചെയ്യുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം ആവശ്യം ഉള്ളവരും, സഹായം നൽകാൻ താല്പര്യം ഉള്ളവരും ഇവരെ ബന്ധപെടുക. ദുരിതാശ്വാസ ക്യാമ്പുകളിലേക് നേരിട്ട് സഹായം എത്തിക്കാൻ കഴിയാത്തവർക്ക് ഇവർ വഴി സഹായം ചെയ്യുന്നതിന് നല്ല ഒരു അവസരം ആണ് ഇത്.
pareekutty mether : 9447 515 850
anas : 9447 809 501
ashraf kutty : 9961 019 292
kadar : 9447 120 471
ameen pittayil : 9447 106 085
hubail erattupetta : 9947 156 701