Advertisment

ആരോഗ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍; നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ വിദഗ്ധ പരിശീലനം

New Update

കോഴിക്കോട് : ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് നിപ്പാ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹി പരിശീലനം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം നല്‍കും.

Advertisment

publive-image

നിപ്പയെപ്പോലെ ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗം ബാധിച്ചവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനമുണ്ടായത്.

അനസ്തീഷ്യ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്ടര്‍മാരും വീതമാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. മേയ് 28 മുതല്‍ ജൂണ്‍ ഒന്നു വരെയായിരിക്കും പരിശീലനം. ഈ ഡോക്ടര്‍മാര്‍ ഞായറാഴ്ച ഡല്‍ഹിക്ക് തിരിക്കും.

Advertisment