Advertisment

റഫാല്‍ ഇടപാടില്‍ നടന്നത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ച; കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും ഇമ്മാനുവല്‍ മാക്രോണ്‍; റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദം ഖണ്ഡിച്ച് ഡിപിപി വ്യവസ്ഥകള്‍

New Update

യുണൈറ്റഡ് നേഷന്‍സ്: റഫാല്‍ ഇടപാടില്‍ നടന്നത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയായിരുന്നെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്നും ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ മാക്രോണ്‍ പറഞ്ഞു.

Advertisment

അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരിനോടോ വിമാനക്കമ്പനിയായ ദസ്സോയോടോ ആവശ്യപ്പെട്ടിരുന്നോ എന്നായിരുന്നു മാക്രോണിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഇക്കാര്യം നിഷേധിക്കാതെയായിരുന്നു മാക്രോണിന്റെ പ്രതികരണം. താന്‍ അധികാരത്തിലെത്തുന്നതിന് മുന്‍പാണ് ഇടപാട് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

publive-image

ഇത്തരം കാര്യങ്ങളില്‍ ഫ്രാന്‍സിന് കൃത്യമായ നിയമങ്ങളുണ്ട്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു സര്‍ക്കാരുകള്‍ തമ്മിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സൈനികപ്രതിരോധ മേഖലകളിലുള്ള ബൃഹത്തായ പദ്ധതികളുടെ ഭാഗമായിരുന്നു കരാര്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോദി ഏതാനും ദിവസം മുന്‍പ് പറഞ്ഞ കാര്യമാണ് ഇവിടെ സൂചിപ്പിക്കാനുള്ളത് മാക്രോണ്‍ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷനൊപ്പം കേന്ദ്ര സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദേശിച്ചത് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദ് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ ആക്രമണമാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്.

2015ല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങള്‍മാത്രം മുമ്പ് നിലവില്‍ വന്ന അനില്‍ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കുകയായിരുന്നു എന്നാണ് ആരോപണം. മുന്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ പങ്കാളിയാക്കാനാണ് നിര്‍ദേശിച്ചിരുന്നത്.

അതേസമയം റഫാല്‍ ഇടപാടില്‍ ഓഫ്‌സെറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തെരഞ്ഞെടുത്തതില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം ഖണ്ഡിക്കുന്നതാണ് പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചട്ടത്തിലെ (ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് പ്രൊസിജ്യര്‍ 2016 – ഡിപിപി) വ്യവസ്ഥകള്‍.

ഇന്ത്യയ്ക്കായി പ്രതിരോധ സാമഗ്രികള്‍ വാങ്ങുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളിലെ അവസാന വാക്കാണു ഡിപിപി. 2016ല്‍ അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പുറത്തിറക്കിയ ഡിപിപിയില്‍ (2016 ഏപ്രില്‍ ഒന്നിനു നിലവില്‍ വന്നു) ഓഫ്‌സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ കുറിച്ചിട്ടുണ്ട്:

പ്രതിരോധ മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്താത്ത ഏത് ഇന്ത്യന്‍ കമ്പനിയെയും ഓഫ്‌സെറ്റ് കരാറിനു തെരഞ്ഞെടുക്കാന്‍ പ്രതിരോധ സാമഗ്രി നിര്‍മാതാവിന് (ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചറര്‍-ഇവിടെ ഡാസോ ഏവിയേഷന്‍) അധികാരമുണ്ട്.

ഓഫ്‌സെറ്റ് കരാര്‍ വ്യവസ്ഥകളുടെ രൂപീകരണം, കരാര്‍ നടപ്പാക്കല്‍ എന്നിവയുടെ ചുമതല പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് ഓഫ്‌സെറ്റ്‌സ് മാനേജ്‌മെന്റ് വിങ് (ഡിഒഎംഡബ്ല്യു) വഹിക്കും.

ഓഫ്‌സെറ്റ് കരാറിന്റെ സാങ്കേതിക, സാമ്പത്തിക വശങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള അക്വിസിഷന്‍ വിഭാഗം പരിശോധിക്കണം.

ഓഫ്‌സെറ്റ് കരാറില്‍ പ്രതിരോധ മന്ത്രിയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഡിപിപിയിലെ ചട്ടം 8.6 വ്യക്തമാക്കുന്നു – എല്ലാ ഓഫ്‌സെറ്റ് ഇടപാടുകളും അക്വിസിഷന്‍ വിഭാഗം മാനേജര്‍ പരിശോധിക്കുകയും പ്രതിരോധ മന്ത്രി അംഗീകരിക്കുകയും വേണം. എത്ര തുകയ്ക്കുള്ള കരാറാണെങ്കിലും ഇതു ബാധകമാണ്. റിലയന്‍സുമായുള്ള ഓഫ്‌സെറ്റ് കരാറില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ആവര്‍ത്തിക്കുന്ന പ്രതിരോധ മന്ത്രാലയം, ചട്ടങ്ങള്‍ പാലിച്ചും മനസ്സിലാക്കിയുമാണോ ആ വാദം ഉന്നയിക്കുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തം. പ്രതിരോധ മന്ത്രിയുടെ അനുമതി ഇല്ലാതെയാണു കരാര്‍ റിലയന്‍സ് സ്വന്തമാക്കിയതെങ്കില്‍ അതു ഡിപിപി ചട്ടങ്ങളുടെ ലംഘനമാണ്.

Advertisment