കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതിന് ഫിലിപ്പീൻസ് നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ നയതന്ത്രതലത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, February 14, 2018

കുവൈറ്റ് : കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതിന് ഫിലിപ്പീൻസ് നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ നയതന്ത്രതലത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യമന്ത്രിയുമായ അനസ് അൽ സാലെ. ഈ വിഷയത്തിൽ വിശദീകരണം തേടിയ ഹുമൈദി അൽ സുബൈ‌ഇ എം‌പിക്കുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്.

ഫിലിപ്പീൻസ് അധികൃതരുടെ നിലപാട് സംബന്ധിച്ച് പാർലമെന്റിന്റെ വിദേശകാര്യസമിതി ചർച്ച ചെയ്‌ത് റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കണമെന്നായിരുന്നു സുബൈ‌ഇയുടെ ആവശ്യം.

പ്രശ്നത്തിൽ ഫിലിപ്പീൻസ് പ്രസിഡന്റ് ആദ്യ പ്രസ്‌താവന നടത്തിയ ജനുവരി 19 മുതൽ നയതന്ത്രതലത്തിലുള്ള നടപടികൾ കുവൈത്ത് സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രസിഡന്റിന്റെ പ്രസ്‌താവനയിലുള്ള അമർഷം അറിയിച്ച് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല പ്രസ്‌താവനയിറക്കിയ കാര്യവും മന്ത്രി അറിയിച്ചു.

×