Advertisment

ഇ എം ടി ഗ്ലോബൽ ഈദ് ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

author-image
admin
New Update

റിയാദിലെ പ്രവാസികൾക്കായി ചെറിയ പെരുനാൾ ആഘോഷിക്കുന്നതിന് ഇ എം ടി ഗ്ലോബൽ അണിയിച്ചൊരുക്കുന്ന ഈദ് ഫെസ്റ്റ് 16/6/2018 ശനിയാഴ്ച രാത്രി 8.30 ന് മദീന ഹൈപ്പർ മാർക്കറ്റ് ആഡിറ്റോറിയത്തിൽ അരങ്ങേറും.വിവിധ സ്ഥാപനങ്ങളുടെ സഹകരണത്താൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

publive-image

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എം.എ.ഗഫൂർ നയിക്കുന്ന ഗാനമേളയാണ് മുഖ്യ ആകർഷണം.ജിദ്ദയിൽ അറിയപ്പെടുന്ന ഗായിക ആശാ ഷിജുവും,വിവിധ വിദ്യാലയങ്ങളിലെ കുട്ടികളും കലാസന്ധ്യയിൽ പങ്കെടുക്കുന്നുണ്ട്.കൂടാതെ ഏതാനും മ്യൂസിക്ക് ട്രൂപ്പുകളുടെ സംഘ ഗാനങ്ങളും ഉണ്ടാവും.ഒപ്പന,കോൽക്കളി,ദഫ്മുട്ട് തുടങ്ങിയ മാപ്പിള കലാരൂപങ്ങളും ആഘോഷത്തിന്റെ ഭാഗമായുണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.

Advertisment