Advertisment

ഹ്യൂസിന്റെ വാക്ക് ശരിയാകുന്നു; സന്ദേശ് ജിങ്കാനെ റാഞ്ചാന്‍ ഇംഗ്ലീഷ് ക്ലബ്ബ് എത്തുന്നു; കരാര്‍ ഈ ആഴ്ച്ച തന്നെ ഒപ്പിടും

New Update

മുംബൈ: ഒരിക്കല്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന ആരോണ്‍ ഹ്യൂസ് പറഞ്ഞിട്ടുണ്ട്, ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കന്‍ യൂറോപ്യന്‍ ക്ലബ്ബില്‍ കളിക്കാന്‍ യോഗ്യനാണെന്ന്. ഹ്യൂസ് അന്നു പറഞ്ഞത് വെറും ഭംഗിവാക്കായിരുന്നില്ല. യൂറോപ്യന്‍ താരങ്ങളുടെ അതേ നിലവാരത്തിലാണ് ജിങ്കന്‍ കളിക്കുന്നത്. ഇപ്പോഴിതാ ജിങ്കനെ തേടി ഇംഗ്ലീഷ് ക്ലബ്ബ് എത്തുന്നതായാണ് റിപ്പോര്‍ട്ട്.

Advertisment

ഇംഗ്ലണ്ട് ക്ലബ്ബായ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് ജിങ്കാനുമായി ഉടനെ കരാറില്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം രണ്ടര കോടി രൂപയ്ക്ക ജിങ്കനുമായി ക്ലബ്ബ് ഈ ആഴ്ച്ച തന്നെ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രമുഖ ഫുട്‌ബോള്‍ ഏജന്റാണ് വിവരം പുറത്തു വിട്ടത്.

publive-image

നിലവില്‍ ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷന്‍ ലീഗായ ലീഗ് വണ്ണിലാണ് ബ്ലാക്കബേണ്‍ റോവേഴ്സ് കളിക്കുന്നത്. 1875ല്‍ സ്ഥാപിച്ച 143 വര്‍ഷം പഴക്കമുളള ഈ ക്ലബ് ഒട്ടനവധി വമ്പന്‍ താരങ്ങളുടെ വളര്‍ച്ച കണ്ട ക്ലബ്ബാണ്.

അതേസമയം, ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് ജിങ്കന്‍. ആദ്യ സീസണിലെ എമേര്‍ജിംഗ് പ്ലെയറില്‍ നിന്നും മഞ്ഞപ്പടയുടെ നായകനായി വളര്‍ന്ന ജിങ്കാന്‍ 50 ഐ.എസ്.എല്‍ മത്സരങ്ങള്‍ പിന്നിട്ട ഏക ഇന്ത്യന്‍ താരവുമാണ്.

Advertisment