Advertisment

ജലന്ധര്‍ പീഡനം: സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് മന്ത്രി ഇ.പി ജയരാജന്‍

New Update

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ബിഷപ്പിനെതിരായ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നത്. ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

publive-image

കന്യാസ്ത്രീകളുടെ സമരം ദുഃഖകരമാണ്. അവരുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ഒരു കുറ്റവാളിയെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കോടതി കുറ്റവാളിയെ ശിക്ഷിക്കാന്‍ തക്ക തെളിവുകള്‍ വേണമെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്നും മന്ത്രി പറഞ്ഞു.

Advertisment