Advertisment

സൗത്ത് സാദ് അല്‍ അബ്ദുള്ള സിറ്റി ഹൗസിങ് പ്രോജക്ട്: ടയര്‍ക്കൂമ്പാരം ഒരു വര്‍ഷത്തിനുള്ള നീക്കം ചെയ്യുമെന്ന് കുവൈറ്റ് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: സൗത്ത് സാദ് അല്‍ അബ്ദുള്ള സിറ്റി ഹൗസിങ് പ്രോജക്ട് സൈറ്റിലെ ടയര്‍ക്കൂമ്പാരം ഒരു വര്‍ഷത്തിനുള്ളില്‍ നീക്കം ചെയ്ത് സ്ഥലം പബ്ലിക് അതോറിറ്റി ഫോര്‍ ഹൗസിങ് വെല്‍ഫെയറി (പിഎഎച്ച്ഡബ്ല്യു) ന് കൈമാറുമെന്ന് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ) അറിയിച്ചു.

സംയോജിത സംവിധാനത്തിലൂടെ മാലിന്യം നീക്കം ചെയ്യാനാണ് അതോറിറ്റിയുടെ പദ്ധതി. കുവൈറ്റ് സിറ്റിയുടെ പടിഞ്ഞാറായി സുലൈബിയയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ 57 ദശലക്ഷം പഴയ ടയറുകളുണ്ട്.

യാതൊരു സുരക്ഷാ നടപടിക്രമങ്ങളും പാലിക്കാതെ ഉപയോഗിച്ച ടയറുകള്‍ വലിച്ചെറിയുന്നത് മൂലമുണ്ടായ ടയര്‍ക്കൂമ്പാരം കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്. പല തവണ പ്രദേശത്ത് തീപിടിത്തമുണ്ടായിട്ടുണ്ട്.

Advertisment