Advertisment

ദുരിതാശ്വാസത്തിന് ഹാൾ തരില്ലെന്ന് ബാർ അസോസിയേഷൻ; പൂട്ടു പൊളിക്കാൻ ഉത്തരവിട്ട് കലക്ടർ

New Update

Image result for ടിവി അനുപമ

Advertisment

തൃശൂർ: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സാധനങ്ങൾ കലക്ടറേറ്റിൽ സൂക്ഷിക്കാൻ ബാർ അസോസിയേഷൻ ഭാരവാഹികൾ വിസമ്മതിനെതുടർന്ന് ഹാളിന്റെ പൂട്ട് പൊളിച്ചു. ജില്ലാ കലക്ടർ ടിവി അനുപമയുടെ ഉത്തരവുപ്രകാരമാണ് പൂട്ടു പൊളിച്ചത്. കലക്ടർ പലതവണ ആവശ്യപ്പെട്ടിട്ടും ഹാൾ തുറന്നുകൊടുക്കാൻ ബാർ അസോസിയേഷൻ ഭാരവാഹികൾ തയ്യാറായിരുന്നില്ല.

ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം നോട്ടിസ് നൽകിയശേഷമാണു പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ചശേഷം കലക്ടർ വേറെ താഴിട്ടുപൂട്ടി. പ്രളയത്തിൽ ദുരന്തമനുഭവിക്കുന്നവർക്കായി നാടൊട്ടാകെ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നതിനിയിലാണ് അഭിഭാഷകരുടെ സംഘടനയായ ബാർ അസോസിയേഷന്റെ നിക്ഷേധ നിലപാട്.

 

flood
Advertisment