Advertisment

പ്രധാനമന്ത്രി സ്വനിധി വായ്പാ പദ്ധതി ഇസാഫ് ബാങ്കിലും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച പ്രധാനമന്ത്രി സ്വനിധി വായ്പാ പദ്ധതിക്ക് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ തുടക്കമായി. നഗരപ്രദേശങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും വഴിയോര കച്ചവടക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനുള്ള കുറഞ്ഞ നിരക്കിലുള്ള വായ്പാ പദ്ധതിയാണിത്.

Advertisment

publive-image

ഇസാഫ് ആസ്ഥാന ഓഫീസനടുത്തുള്ള വഴിയോര ഇളനീര്‍ കച്ചവടക്കാരന്‍ സുധാകരന് ഈ പദ്ധതി പ്രകാരമുള്ള ആദ്യ വായ്പാ തുക ഇസാഫ് ബാങ്ക് എംഡി കെ പോള്‍ തോമസ് കൈമാറി.

കോവിഡ് പ്രതിസന്ധി മറികടന്ന് വേഗത്തില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ ഈ വായ്പാ പദ്ധതി വഴിയൊര കച്ചവടക്കാരെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

esaf bank
Advertisment