Advertisment

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജീവിതനിലവാരമുള്ള സിറ്റി വിയന്ന രണ്ടാമത് സൂറിക്ക്

New Update
publive-image
Advertisment
 വിയന്ന. ലോകത്തിലെ ഏറ്റവും ജീവിത നിലവാരം കൂടിയ പട്ടണം വിയന്ന . മെര്‍ക്കര്‍ പഠനത്തിലാണ് ഒന്‍പതാമതും വിയന്ന പട്ടണം ഒന്നാമതെത്തിയത് . സൂറിച്ച് സിറ്റിയാണ് രണ്ടാം സ്ഥാനത്ത് . മൂന്നാം സ്ഥാനം ന്യൂസീലന്‍ഡിലേ ഓക്ക് ലാന്‍ഡിനും ജര്‍മ്മനിയിലെ മ്യൂണിക്കിനും.
publive-image
വിയന്ന  പട്ടണം  , സുരക്ഷിതത്ത്വത്തിനും , ഗതാഗത സംവിധാനത്തിനും  , സാംസ്‌കാരിക , വിനോദ  വിസ്മയങ്ങള്‍ക്കും   മറ്റു  നഗരങ്ങളെക്കാള്‍  ഏറെ മുന്‍പന്തിയിലായി.. ആദ്യത്തെ  പത്തു  നഗരങ്ങളായി തെരഞ്ഞെടുക്കപ്പെട്ട    യൂറോപ്യന്‍ പട്ടണങ്ങളില്‍  ,  ആറു മുതല്‍  പത്തുവരെയുള്ള  സ്ഥാനങ്ങളില്‍  , ഡ്യൂസ്സല്‍ ഡോര്‍ഫ്  , ഫ്രാങ്ക്ഫര്‍ട്ട് ,  ജനീവ ,ജെന്‍ഫ് ,   കൊപ്പെന്‍ഹേഗന്‍ , ബാസല്‍  എന്നീ  നഗരങ്ങളും  സ്ഥാനം പിടിച്ചു . കാനഡയിലെ  വാന്‍കൂവര്‍  അഞ്ചാമതും , ആസ്ട്രേലിയയിലെ  സിഡ്നി  പത്താമതും , ഇറാക്കി തലസ്ഥാനം ബാഗ്ദാദ്  ഇരുന്നൂറ്റി  പതിനെട്ടാം  സ്ഥാനത്തും  പട്ടികയില്‍  ഇടം  പിടിച്ചു .
publive-image
കഴിഞ്ഞ  രണ്ടു  പതിറ്റാണ്ടുകളായി  മുപ്പത്തിയൊന്‍പതു മാനദണ്lഡങ്ങള്‍  പരിശോദിച്ചാണ് , മികച്ച  പട്ടണങ്ങളെ  തെരഞ്ഞെടുക്കുന്നത് . ഇവയില്‍  രാഷ്ട്രിയ , സാമൂഹിക , വിദ്യാഭ്യാസ  , സാമ്പത്തിക , ആരോഗ്യ , പരിസ്ഥിതി   എന്നി ഘടകങ്ങള്‍  ഉള്‍പ്പെടുന്നു  .ലോകത്തിലെ 239 പട്ടണങ്ങളാണ്   പട്ടികയില്‍   ഇടംനേടിയത് .
Advertisment