Advertisment

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സായാഹ്ന ധർണ

New Update

മലപ്പുറം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും വിലക്കയറ്റത്തിനും സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടു കാരണം ഉണ്ടായ സാമ്പത്തിക അരാജകത്വത്തിനും റേഷന്‍ വിതരണത്തിലെ അപാകതകള്‍ക്കുമെതിരെ മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എന്‍ എ കരീം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ ധര്‍ണ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എന്‍ എ കരീം ഉദ്ഘാടനം ചെയ്യുന്നു

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം കെ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അസീസ് ചീരാന്‍തൊടി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പി സി വേലായുധന്‍ കുട്ടി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, കെപിസിസി മെമ്പര്‍മാരായ വി എസ് എന്‍ നമ്പൂതിരി, എം വിജയകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ ഷൗക്കത്ത് ഉപ്പൂടന്‍, കെ പ്രഭാകരന്‍, മുജീബ് ആനക്കയം, പി ഉസ്മാന്‍, എം മമ്മു, കെ എം ഗിരിജ, സുഭാഷിണി,ഇസാഖ് ആനക്കയം,സമീര്‍ മുണ്ടുപറമ്പ്, എം ജയപ്രകാശ് സംസാരിച്ചു.

 

Advertisment