Advertisment

"പ്രവാസി ബാർബേഴ്സ് കൂട്ടായ്മ (പി ബി കെ)" നാലാം വർഷത്തിലേക്ക്; അംഗബലം 650 കടന്നു

New Update

ജിദ്ദ: ബാർബർ തൊഴിലെടുത്ത് പ്രവാസ ദേശത്ത് കഴിയുന്നവരുടെ ജിദ്ദയിലെ കൂട്ടായ്മ വിജയകരമായ നാലാം വർഷത്തിലേക്ക് കാലെടുത്തു വെച്ചു. പ്രവാസി ബാർബർമാരുടെ ഉന്നമനത്തിനും ഐക്യത്തിനും വേണ്ടി ജിദ്ദയിലെ ഒരു കൂട്ടം ബാർബർ തൊഴിലാളികളുടെ നേതൃത്വത്തിൽ 2017 ൽ തുടക്കമിട്ടതാണ് ബാർബേർസ് കൂട്ടായ്മ. വാട്സപ്പ് ഗ്രൂപ്പിലൂടെയായിരുന്നു സംഘടനയുടെ എളിയ തുടക്കം.

Advertisment

publive-image

2018 ജനുവരിയിൽ ജിദ്ദ ഷറഫിയയിൽ അറുപതോളം ബാർബർ തൊഴിലാളികൾ ഒത്തുചേർന്ന് കൂട്ടായ്മയ്ക്ക് ഒരു കമ്മിറ്റി രൂപവത്കരിക്കുകയും ഔപചാരികമായി പ്രവർത്തനങ്ങൾ തുടരുകയുമായിരുന്നു. "പ്രവാസിബാർബേഴ്സ് കൂട്ടായ്മ (പി ബി കെ)" എന്ന പേർ സ്വീകരിച്ചുകൊണ്ടായിരുന്നു ഔപചാരികമായ പ്രവർത്തനം.

അബ്ദുറഹിമാൻ (ബാവക്ക) - പ്രസിഡന്റ്, മുസ്തഫ കോട്ടയിൽ - വൈസ് പ്രസിഡണ്ട്, മുസമ്മിൽ ചിറക്കൽ - സെക്രട്ടറി, ഹാരിസ് പെരിന്തൽമണ്ണ - ട്രഷറർ എന്നിവരുൾപ്പെട്ട്‌ന്നതായിരുന്നു സംഘടനയുടെ പ്രഥമ കമ്മിറ്റി.

പിന്നിട്ട വർഷങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും വിവിധ ഇനം കലാ കായിക പരിപാടികൾ കൊണ്ടും ചടുലവും ജീവസ്സുറ്റതുമായിരുന്നു. അംഗബലവും നാൾക്കുനാൾ കൂടിവരികയാണ്. നാലാം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ 650 ൽ പരം അംഗങ്ങളാണ് ബാബർമാരുടെ ജിദ്ദയിലെ സംഘടയുടെ ബലം.

ഷറഫിയ്യയിൽ ചേർന്ന പി ബി കെ യുടെ നാലാമത് ജനറൽബോഡി യോഗം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ ഇവരാണ്: പ്രസിഡണ്ട് - ഹാരിസ് പെരിന്തൽമണ്ണ, വൈസ് പ്രസിഡന്റുമാർ - ഷാജഹാൻ കാരാപറമ്പ്, മൻസൂർ പുളിക്കൽ, ജനറൽ സെക്രട്ടറി - മുജീബ് മമ്പാട്, ജോയിന്റ് സക്രട്ടറിമാർ - ജുനൈസ് ബാബു നിലമ്പൂർ, സുബൈർ വള്ളുവമ്പ്രം, ട്രഷറർ - റിയാസ് ചാലിയം, ജോയന്റ് ട്രഷറർ - സാദത്ത് കരുവാരക്കുണ്ട്.

ഉപദേശക സമിതി അംഗങ്ങളായി നാസർ ബഹറ, മുസ്തഫ കോട്ടയിൽ, സൈജൽ കിഴിശ്ശേരി, ബഷീർ വേങ്ങര എന്നിവരെയും എക്സിക്യൂട്ടിവ് അംഗങ്ങളായി ഇ കെ ബാദുഷ, ഫായിസ്, നാസർ ബഹറ, മുസ്തഫ, സൈ ജൽ , ബഷീർ, അഷ്റഫ്, മുസ്തഫ, നൗഷാദ്, ഷുക്കൂർ, ലുഖ്മാൻ, ഫൈസൽ, മുസ്തഫ, മുസമ്മിൽ,ഹാരിസ് എന്നിവരെയും തിരഞ്ഞെടുത്തു. മുസ്തഫ കോട്ടയിൽ അധ്യക്ഷത വഹിച്ചു.

Advertisment