Advertisment

കേന്ദ്ര മാനദണ്ഡം പാലിച്ച് നാട്ടിലെത്തുന്ന പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള അവസരം നൽകണം: ജിദ്ദ ഒഐസിസി.

New Update

ജിദ്ദ: നാട്ടിലെത്തുന്ന പ്രവാസികളെ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേയ്ക്കുള്ള തിരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് തടയുന്നതിനാണ്, മറ്റെല്ലാ സംസ്ഥാനങ്ങളും കേന്ദ്ര നിർദേശം പാലിച്ച് കൊറന്റൈൻ ഒഴുവാക്കിയപ്പോഴും കേരളം ഇത് തുടരുന്നതെന്നു, ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ വർത്തകുറിപ്പിൽ അറിയിച്ചു.

Advertisment

publive-image

യു ഡി എഫിന് അനുകൂലമായുള്ള വോട്ടർമാരാണ് പ്രവാസി സമൂഹത്തിലധികവുമെന്ന തിരിച്ചറിവാണ്, ഈ തീരുമാനമായി സർക്കാർ മുന്നോട്ടു പോകുന്നതിനു കാരണം.തങ്ങളുടെ രാഷ്ട്രീയ അനുകൂലികളായ ഇടുക്കിയിലെയും മറ്റു ജില്ലകളിലെയും തമ്മിൾ വംശജരായ വോട്ടർമാർക്ക് യാതൊരു വിധ പരിശോധനയും ഇല്ലാതെ വോട്ട് ചെയ്യാൻ അവസരം ഒരുക്കുകയും ചെയ്‍തതിലൂടെ, ഇക്കാര്യത്തിൽ സർക്കാരിന്റെ ഇരട്ടത്താപ് വ്യകതമായിരിക്കുകയാണ്.

തമിഴ്നാട്ടിലും വോട്ട് ഉള്ള വരെ കൂട്ടമായി ഇപ്പോൾ സി പി എം വോട്ടു ചെയ്യുന്നതിനായി കൊണ്ടുവരുന്നതിനാണ് അന്തർ സംസ്ഥാന യാത്രക്ക് ഉണ്ടായിരുന്ന നിബന്ധനകൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഇതെല്ലം ചൂണ്ടിക്കാണിക്കുന്നത് കോവിഡിനെയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിനിയോഗിക്കുകയാണെന് മുനീർ പറഞ്ഞു.

കേന്ദ്ര ആരോഗ്യ - കുടുംബ ക്ഷേമ വകുപ്പ് നവംബർ 5 നു പുറത്തിറക്കിയ ഉത്തരവ് പ്രകാരം, യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് പി സി ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് നിർബന്ധിത കൊറന്റൈൻ ആവശ്യമില്ലെന്നു അറിയിച്ചിരുന്നു. ഇതുപ്രകാരം മറ്റെല്ലാ സംസ്ഥാനങ്ങളും നിബന്ധന പിൻവലിച്ചപ്പോഴും കേരളത്തിൽ മാത്രം നടപ്പിലാക്കുന്നത് കോവിഡ് പ്രതിരോധത്തിന് മാത്രമല്ല, രാഷ്ട്രീയ ഗൂഢ ലക്ഷം കൂടി മുൻനിർത്തിയാണെന്നു മുനീർ കുറ്റപ്പെടുത്തി.

ഇതോടപ്പം നാല് വിമാനത്തവാളങ്ങളിൽ നിന്ന് തന്നെ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ഉള്ളവർക്കും കൊറന്റൈൻ ഒഴിവാക്കാവുന്നതാനെനുള്ള ഈ ഉത്തരവിൽ കൊച്ചിയും ഉൾപ്പെട്ടിരുന്നു. എന്നാൽ പ്രവാസികൾക്കു നിർബന്ധമായും 14, ദിവസത്തെ കൊറന്റൈൻ തുടരുകയും 7 ദിവസം കഴിഞ്ഞു ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് കിട്ടിയാൽ ബാക്കി 7 ദിവസം ഒഴിവാക്കുമെന്നാണ് ഇപ്പോഴും സംസ്ഥാന സർക്കാർ പറയുന്നത്.

സൗദി അറേബ്യാ അടക്കമുള്ള പല രാജ്യങ്ങളും നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് 7 ദിവസത്തെ കൊറന്റൈൻ നിർബന്ധിക്കുന്നില്ല. മാത്രവുമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്കു വരുന്നവർക്ക് ഇപ്പോൾ മുൻപത്തെ പോലെ കൊറന്റൈൻ നിർബന്ധിക്കുന്നില്ല. മടങ്ങി വരുന്ന പ്രവാസികൾക്ക് വോട്ടു ചെയ്യുന്നതിനും സൗകര്യം ഒരുക്കണമെന്നും കേന്ദ്ര മാനദണ്ഡം കേരളത്തിലും നടപ്പിലാക്കണമെന്നും ആവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും നിവേദനം അയച്ചതായും മുനീർ പറഞ്ഞു.

Advertisment