Advertisment

കുവൈറ്റില്‍ നിയമലംഘകരായ പ്രവാസികള്‍ക്കുള്ള ഗ്രേസ് പീരിയഡ് വിപുലീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം

New Update

കുവൈറ്റ് : കുവൈറ്റില്‍ ഏപ്രില്‍ 22ന് അവസാനിക്കുന്ന റസിഡന്‍സി നിയമലംഘകര്‍ക്കുള്ള രണ്ടുമാസത്തെ പൊതുമാപ്പ് കാലാവധിക്കുള്ള ഗ്രേസ് പീരിയഡ് പ്രഖ്യാപിച്ചു. പ്രഥാമിക പൊതുമാപ്പ് കാലാവധി പ്രതീക്ഷിച്ച ഫലം നല്‍കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

publive-image

15 ശതമാനത്തോളം പേര്‍ മാത്രമെ അവസരം പ്രയോജനപ്പെടുത്തിയിരുന്നുള്ളു . നിയമലംഘകരായ പ്രവാസികള്‍ അവരുടെ പദവി നിയമസാനുസൃതമാക്കാനോ രാജ്യം വിട്ടു പോകാനോ തയ്യാറാകുന്നില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് ഗ്രേസ് പീരിയഡ് പ്രഖ്യാപിച്ചത്.

kuwait kuwait latest
Advertisment