Advertisment

അഴിമതിയും ആരോപണങ്ങളും ഇനി പുതിയ രൂപത്തിൽ ആധുനിക മേഖലയിലേയ്ക്ക് ! കേരള രാഷ്ട്രീയത്തിനു തന്നെ പരിചിതമല്ലാത്ത ഡിജിറ്റൽ വേർഷനുമായി മാത്യു കുഴൽനാടന്റെ പുതിയ ദൗത്യം ! 'എക്സ്പോസിങ്ങ് പിണറായി A 2 Z ' ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ പുതിയ പരീക്ഷണം !

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസിയെ നയിക്കാൻ വെമ്പൽകൊള്ളുന്ന നേതാക്കളെ കൊണ്ട് വീർപ്പുമുട്ടുകയാണ് ശാസ്തമംഗലത്തെ ഇന്ദിരാഭവൻ. ഒരു പൊതുസമ്മേളനം കൂടാൻ മാത്രം ഭാരവാഹികൾ പാർട്ടിക്കും പോഷക സംഘടനകൾക്കും കൂടിയുണ്ട്.

ഇവരൊക്കെ ഭാരവാഹികളുടെ ജോലി വേണ്ടവണ്ണം ചെയ്താൽ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് തിരിഞ്ഞുനോക്കേണ്ട അവസ്ഥ വരില്ല.

എന്നാൽ ഇത്തവണ പദവികളിൽ ഇരുന്ന് വേരുറച്ച കുറച്ചുപേരെയെങ്കിലും മാറ്റി ഊർജസ്വലരായ ചെറുപ്പക്കാരിൽ ചിലരെ മനസില്ലാമനസോടെയാണെങ്കിലും ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിന്റെ ഗുണം പാർട്ടി അനുഭവിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. അവരിലൊരാളാണ് കെപിസിസിയുടെ 3 ഡസനോളം വരുന്ന ജനറൽ സെക്രട്ടറിമാരിലൊരാളായ അഡ്വ. മാത്യു എം കുഴൽനാടൻ.

പാർട്ടിയുടെ റിസർച് ഡവലപ്മെന്റ് ചുമതലയാണ് കുഴൽനാടന് നൽകിയത്. അതെന്ത് ചുമതല എന്ന്  ചോദിച്ചാൽ കൊടുത്തവർക്ക് പോലും അറിയില്ലായിരുന്നു.

എന്തായാലും കിട്ടിയത് തലയിൽ ആൾത്താമസമുള്ള ആൾക്കായതുകൊണ്ട് അതാത് രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചുള്ള വിഷയങ്ങൾ റിസർച് ചെയ്യുകയും ആ വിഷയം ഡവലപ് ചെയ്യുകയുമാണ് അദ്ദേഹം ചെയ്യുന്നത്.

നിലവിലെ വിഷയം അഴിമതി ജനങ്ങളിലെത്തിക്കുക എന്നതാണ്. അത് കൃത്യമായി കണ്ടെത്തിയപ്പോൾ ഇംഗ്ളീഷിലെ ആകെ അക്ഷരങ്ങളെക്കാൾ അധികം അഴിമതികൾ പിണറായി സർക്കാർ കഴിഞ്ഞ 4 വർഷങ്ങൾകൊണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

അതോടെ 'എക്സ്പോസിങ്ങ് പിണറായി A 2 Z ' എന്ന പേരിൽ പിണറായി സർക്കാരിന്റെ അഴിമതിക്കഥകൾ ഓരോ ദിവസം ഒന്ന് വീതം ജനങ്ങളിലെത്തിക്കാനാണ് കുഴൽനാടന്റെ നീക്കം.

4 -ാം തീയതിയാണ് തുടക്കം. തികച്ചും പ്രൊഫഷണലായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിതന്നെ ഈ അഴിമതിക്കഥകൾ അവതരിപ്പിക്കാനാണ് പദ്ധതി.

ഓരോ ദിവസത്തെയും അഴിമതി വിഷയം കണ്ടെത്തിയാൽ അത് ഫേസ്ബുക്ക് ലൈവിൽ വന്ന് ജനങ്ങളുമായി തുറന്ന് സംവദിച്ച്, അതിന്റെ വസ്തുതകൾ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ച ശേഷമാണ് ഇവ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.

കാടടച്ച് വെടിവയ്ക്കാതെ തികച്ചും ആധികാരികമായ അവതരണം. A മുതൽ Z വരെ അക്ഷരമാലാ ക്രമത്തിൽ 26 മുതൽ 30 വരെ എപ്പിസോഡുകൾ ആയി ഇവ പുറത്തുവിടും.

അതിനു പിന്നാലെ പൊതുജനങ്ങൾക്കുകൂടി ഭാഗഭാക്കാകാൻ കഴിയുന്ന വിധം ഒരു ഇന്ററാക്റ്റീവ് വെബ്‌സൈറ്റും ലോഞ്ച് ചെയ്യാനാണ് പദ്ധതി. കേരള രാഷ്ട്രീയത്തെ സംബന്ധിച്ച്, ചിലപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ പുതിയൊരു അനുഭവത്തിനും പരീക്ഷണത്തിനുമാണ് മാത്യു കുഴൽനാടൻ തുടക്കം കുറിച്ചിരിക്കുന്നത്.

മാറുന്ന കാലത്തിനും ചിന്താഗതിക്കും അനുസരിച്ച് രാഷ്ട്രീയവും രാഷ്ട്രീയ വിഷയങ്ങളും മാറുന്നതിന്റെ തുടക്കമാണിത്.

കവല പ്രസംഗങ്ങളിലൂടെയും ആരും തിരിഞ്ഞു നോക്കാത്ത പത്രസമ്മേളനങ്ങളിലൂടെയും അഴിമതിയും ആരോപണങ്ങളും ഉന്നയിക്കുന്നതിനു പകരം തികച്ചും പ്രൊഫഷണലായി, ആധികാരികമായി ആധുനിക സമൂഹം ചർച്ചചെയ്യുന്ന സ്ഥലത്ത് അത് അവതരിപ്പിക്കുന്നു എന്നതാണ് പുതിയ ദൗത്യം. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് ഇത് പുതിയൊരു തുടക്കമാണ്.

Exposing Pinarai A 2 Z
Advertisment