Advertisment

ഇതേ തട്ടിപ്പുമായി ഇവർ നിങ്ങളെയും തേടി വരാം, അടുത്ത ബന്ധുവിൽ നിന്ന് പണം തട്ടാനുള്ള ശ്രമം വെളിപ്പെടുത്തി യുവതിയുടെ കുറിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

സമൂഹ മാധ്യമങ്ങള്‍ വഴി പണംതട്ടുന്ന സംഭവങ്ങള്‍ അടുത്തിടെ വീണ്ടും വ്യാപകമായിരുന്നു. നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുകളോ എന്ന തരത്തില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം ആവിശ്യപ്പെട്ട് മെസേജ് അയക്കുന്നതാണ് പുതിയ രീതി.

Advertisment

publive-image

നിങ്ങള്‍ അറിയാതെ നിങ്ങളെ അടുത്തറിയുന്നവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങള്‍ എടുത്ത ശേഷം അവരെന്ന വ്യാജേന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും തുടര്‍ന്ന് പണം ആവിശ്യപ്പെട്ട് മെസേജ് അയക്കുന്നതാണ് തട്ടിപ്പിന്റെ രീതി.

ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കാതെ രക്ഷപ്പെട്ട ഒരു അനുഭവമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സാമൂഹ്യ പ്രവര്‍ത്തകയായ യുവതി പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ സുഹൃത്തുക്കളെ, എന്റെ ഏറ്റവും അടുത്ത ഒരു ബന്ധുവിന്റെ ഫേസ്ബുക്കിൽ നിന്നും പണം ആവശ്യപ്പെട്ട്‌ കുറച്ച്‌ മുൻപ്‌ ഒരു മെസ്സേജ്‌ വന്നു. അവനെ വിളിച്ച്‌ വിവരങ്ങൾ തിരക്കി എന്നത്‌ കൊണ്ടും ലഭിച്ച സന്ദേശത്തിലെ ലൂപ്‌ ഹോൾസ്‌ കൊണ്ടും എനിക്ക്‌ പണം നഷ്ടപ്പെട്ടില്ല.

ഒരുപക്ഷേ എന്റെ പേരിലും ഇത്തരം മെസ്സേജോ പുതിയൊരു അക്കൗണ്ട്‌ റിക്വസ്റ്റോ നിങ്ങൾക്കും വന്നേക്കാം. ദയവായി ആരും പറ്റിക്കപ്പെടരുത്‌. ഇനിയൊരു അക്കൗണ്ട്‌ തുടങ്ങുന്നതിനെ പറ്റി ഞാൻ ചിന്തിക്കുന്നേയില്ല. തത്ക്കാലം പണം ചോദിക്കേണ്ട അവസ്ഥകളിലും അല്ല.

https://www.facebook.com/reeja.alice/posts/3514216978671384

fraud case fake message
Advertisment