Advertisment

അടിമുടി മാറ്റവുമായി ഫെയ്‌സ് ബുക്ക്, പുതിയ ഒപ്ഷന്‍ ഫെയ്‌സ് ബുക്കിന് തലവേദനയാകുമോ ?

author-image
ടെക് ഡസ്ക്
New Update

ഇന്ന് സോഷ്യല്‍ നേറ്റ് വര്‍ക്ക് സൈറ്റുകളുടെ യുഗമാണ് ന്യൂ ജനറേഷനെ് തങ്ങളിലേക്ക് സോഷ്യല്‍ മീഡിയകള്‍ തമ്മില്‍ മത്സരമാണ്. ഈ അവസരത്തിലാണ് പുതിയ സംവിധാനവുമായി ഫെയിസ് ബുക്ക് രംഗത്തെത്തിയിരിക്കുന്നത്. ഏതൊരു വ്യക്തിക്കും ടൈംലൈന്‍ വഴി തത്സമയം വീഡിയോ അപലോഡ് ചെയ്യാനും ചിത്രങ്ങള്‍ ചേര്‍ത്ത് കൊളാഷ നിര്‍മ്മിക്കാനും സാധിക്കും.

Advertisment

publive-image

ലൈവ് ആയി വീഡിയോ അപ് ലോഡ് ചെയ്യാനുള്ള സൗകര്യം നേരത്തെ ഉണ്ടായിരുന്നെങ്കിലും സെലിബ്രേറ്റികള്‍ക്കായിട്ട് ഈ സൗകര്യം പരിമിതമെടുത്തിയിരുന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ ഇനി എല്ലാവരുടെയും ടൈം ലൈനില്‍ ലൈവ് വീഡിയോ എന്നൊരു ഓപ്ഷനും ഉണ്ടാകും. ഈ സൗകര്യം ഉടനെ തന്നെ ഫെയ്‌സ് ബുക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് ഫെയ്‌സ് ബുക്ക് അധികതര്‍ പറയുന്നത്.

വീഡിയോയുടെ കാര്യത്തില്‍ സമ്പൂര്‍ണ്ണ മേധാവിത്വം പിടിച്ചുപറ്റാനുള്ള ശ്രമമാണ് ഫെയ്‌സ് പുതിയ സംരഭത്തിലൂടെ ശ്രമിക്കുന്നത്. അങ്ങനെയാണെങ്കില്‍ വീഡിയോ സ്ട്രീമിംഗ് നല്‍കുന്ന പെരിസ് സ്‌കോപ്പ്, മീര്‍ക്കറ്റ് പോലുള്ള വേവനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കും ഫെയ്‌സ് ബുക്ക് സൃഷ്ടിക്കുക. വീഡിയോ എത്ര പേര്‍ കാണുന്നുവെന്ന് അറിയാനും കമന്റുകള്‍ രേഖപ്പെടുത്താനും പുതിയ സൗകര്യത്തില്‍ ഓപ്ഷന്‍ ഉണ്ട.

പുതിയ സൗകര്യം ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാകുന്നത് മാധ്യമപ്രവര്‍്ത്തകര്‍ക്കാണ്. മറ്റ് സേവനങ്ങളില്‍ ഒരാള്‍ ലൈവ് സ്ട്രിം ചെയ്യുമ്പോള്‍ അയാളെ ഫോളോ ചെയ്യുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ ചെയ്യുന്നതാണ് രീതിയെങ്കില്‍ ഇത് ഫെയ്‌സ് ബുക്കില്‍ അടുത്ത സൂഹൃത്തുക്കള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട് .

ഒരാളുടെ ജീവിതത്തിലെ മംഗള മൂഹൂര്‍ത്തങ്ങള്‍ തത്സമയം സൂഹൃത്തുക്കളിലേക്ക് എത്തിക്കാനുള്ള സുപ്രധാന സംവിധാനമായിട്ടാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ വിഷേഷിപ്പിക്കുന്നത്. ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഉടനെ ലഭ്യമാകും. എന്നാല്‍ പുതിയ സംവിധാനം ഫെയ്‌സ് ബുക്കിന് തന്നെ തലവേദന സൃഷ്ടിക്കുമെന്നാണ് വിദഗദരുടെ പക്ഷം.

ഈ ഓപ്ഷന്‍ കുട്ടികളും യുവാക്കളും ദുരുപയോഗം ചെയ്യാനും സാധ്യതയേറെയാണ്. പുതിയ സോഫ്റ്റ് വെയറുകള്‍ ആഡ്‌ചെയ്യുന്നതിനാല്‍ ഫെയ്‌സ് ബുക്കിന്റെ സൈറ്റ് ലോഡ് ആയി വരാന്‍ താമസമുണ്ടെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ന്യനൂതകള്‍ കൂടി പരിഹരിച്ചുവേണം പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കാവൂ എന്നാണ് അവരുടെ പക്ഷം.

tec fb
Advertisment