Advertisment

5000 രൂപ വിലമതിക്കുന്ന നാല് ആമസോണ്‍ ഇ-കാര്‍ഡുകള്‍ വാങ്ങണം ! മലപ്പുറം കളക്ടറുടെ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശം പ്രചരിക്കുന്നു

New Update

മലപ്പുറം: ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം അയച്ച് പണം തട്ടാൻ ശ്രമം. ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾക്കാണ് മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ്. എന്ന പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം ലഭിച്ചത്. 5000 രൂപ വിലയുള്ള നാല് ആമസോൺ ഇ-കാര്‍ഡുകള്‍ വാങ്ങി jamsteh08@gmail.com എന്ന ഇ-മെയിലിലേക്ക് കളക്ടറുടെ പേരിൽ അയക്കണമെന്നാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്.

Advertisment

publive-image

കളക്ടറുടെ മുന്നറിയിപ്പ്...

ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷണൻ എന്ന പേരില്‍ ഒരു വ്യാജ ഇ മെയില്‍ സന്ദേശം പ്രചരിക്കുന്നു. ഇ മെയിലിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. 5000 രൂപാ വീതം വിലമതിക്കുന്ന നാല് ആമസോണ്‍ ഈ കാര്‍ഡ് വാങ്ങി jamsteh08@gmail.com എന്ന ഇ മെയിലിലേക്ക് കളക്ടറുടെ പേരില്‍ അയക്കണമെന്ന വ്യാജ സന്ദേശമാണ് ജില്ലാ വകുപ്പ് മേധാവികളുടെ മെയിലിലേക്ക് ലഭിച്ചത്.

കളക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. executivecdirector29@gmail.com എന്ന മെയിലില്‍ നിന്നാണ് സന്ദേശം ലഭിക്കുന്നത്. ഇത് വ്യാജമാണ്. ഇതില്‍ വഞ്ചിതരാകരുത്.

Advertisment