Advertisment

നടൻ വി.കെ.ശ്രീരാമൻ അന്തരിച്ചതായി വ്യാജപ്രചരണം;സ്വന്തം ചരമ വാര്‍ത്ത ആസ്വദിക്കുന്നു; വി.കെ. ശ്രീരാമന്‍

New Update

Image result for വി.കെ.ശ്രീരാമൻ

Advertisment

തിരുവനന്തപുരം: നടൻ വി.കെ.ശ്രീരാമൻ അന്തരിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം. ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ മാധ്യമങ്ങളിലൂടെയാണ് ശ്രീരാമൻ മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ‌ പരന്നത്.

Image result for വി.കെ.ശ്രീരാമൻ

സിനിമാതാരങ്ങളുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സാധാരണമാണ്. നിജസ്ഥിതി അറിയാതെ ഇത് വിശ്വസിച്ച് അനുശോചിക്കുന്നവരുടടെയും ഷെയര്‍ ചെയ്യുന്നവരുടെയും എണ്ണവും കുറവല്ല. ഇത്തവണ സോഷ്യല്‍ മീഡിയ കൊലപ്പെടുത്തിയത് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമനെയാണ്. അദ്ദേഹം മരിച്ചുവെന്നുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയണ്.

Image result for വി.കെ.ശ്രീരാമൻ

എന്നാൽ ഇതെല്ലാം  താൻ  ആസ്വദിക്കുകയാണെന്നും നിയമനടപടിക്കൊന്നും താന്‍ മുതിരുന്നില്ലെന്നും വി.കെ ശ്രീരാമന്‍ വ്യക്തമാക്കി മരണ വാര്‍ത്ത പരക്കുന്നതില്‍ വ്യാകുലപ്പെടുത്തുന്നില്ല. തന്നെ മറ്റുള്ളവര്‍ ഓര്‍ക്കുന്നുണ്ടെന്ന് അറിയാനുള്ള അവസരമാണിതെന്നാണ് വി.കെ.ശ്രീരാമൻറെ പക്ഷം.

Advertisment