Advertisment

സിസ്റ്റര്‍ ലൂസിയ്ക്ക് കുടുംബത്തിന്റെ ഉറച്ച പിന്തുണ; നടപടികള്‍ അറിയിച്ച് ഒരു സഭാ പ്രതിനിധികളും വീടിന്റെ പടി കേറണമെന്നില്ല ;എന്നന്നേയ്ക്കുമായി ഇല്ലാതാക്കാനുള്ള നടപടിയെ ശക്തമായി എതിര്‍ക്കുമെന്ന് കുടുംബം

New Update

കാസര്‍ഗോഡ്: കന്യാസ്ത്രീയ്ക്ക് നീതി തേടിയുള്ള സമരത്തിന് പിന്തുണ നല്‍കിയതിന് വിലക്ക് ഏര്‍പ്പെടുത്തിയ സിസ്റ്റര്‍ ലൂസിയ്ക്ക് കുടുംബത്തിന്റെ ഉറച്ച പിന്തുണ. എന്നന്നേയ്ക്കുമായി ഇല്ലാതാക്കാനുള്ള നടപടിയെ ശക്തമായി എതിര്‍ക്കുമെന്ന് കുടുംബം പറയുന്നു.

Advertisment

publive-image

നടപടികളറിയിച്ച് വീട്ടിലെത്താനിരുന്ന സഭാ പ്രതിനിധികളോട് ഇക്കാര്യത്തിന് വീട്ടിലേക്ക് വരേണ്ടതില്ലെന്ന് മുന്നറിയിപ്പും കുടുംബം നല്‍കുന്നുണ്ട്. കാസര്‍ഗോട് ബെഡൂര്‍ ഇടവകയില്‍പ്പെട്ട ഉള്‍നാടന്‍ ഗ്രാമത്തിലാണ് സിസ്റ്റര്‍ ലൂസിയുടെ കുടുംബം. ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരവും, അതില്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മകള്‍ സമരത്തില്‍ പങ്കെടുത്തതും പ്രായമായ അമ്മയടക്കം അതാത് സമയത്ത് അറിയുന്നുണ്ട്.

നടപടിയെക്കുറിച്ച് അറിയിക്കാനും കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനും മാനന്തവാടിയിലെ മഠത്തില്‍ നിന്നും എത്താനിരുന്ന മദര്‍ സുപ്പീരിയറടക്കമുള്ളവര്‍ കുടുംബത്തിന്റെ പ്രതിഷേധച്ചൂടറിഞ്ഞിട്ടുണ്ട്. സഭാവസ്ത്രമൂരിക്കുന്നതടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് മുന്‍കൂട്ടി കാണുമ്പോഴും ശക്തമായ പിന്തുണയാണ് കുടുംബം നല്‍കുന്നത്. അധ്യാപക ജോലിയും വിരമിക്കല്‍ ഘട്ടത്തിലെത്തി നില്‍ക്കെ പുറത്താക്കാനുള്ള നടപടികളുണ്ടായാല്‍ നിയമനടപടികള്‍ക്കും കുടംബം ആലോചിക്കുന്നുണ്ട്.

Advertisment