Advertisment

യാത്രയയപ്പ് നൽകി

author-image
admin
New Update

റിയാദ് :മുപ്പതു വർഷക്കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മമ്പാട് കോളേജ് റിയാദ് അലുംനി മുഖ്യ രക്ഷാധികാരി പി.വി. അജ്മലിന് അലുംനി റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകി.

Advertisment

publive-image

ബത്ഹയിലെ അപ്പോളോ ഡി.മോറോ ആഡിറ്റോറിയത്തിൽ വെച്ച നടന്ന യാത്രയപ്പ് യോഗം മുതിര്ന്ന അംഗം ഉബൈദ് എടവണ്ണ ഉദ്‌ഘാടനം ചെയ്തു. അലുംനി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ ചടങ്ങിൽ അദ്ദ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഹമീദ് കാമ്പുറം, സഹീർ ഇ.പി. അമീർ പട്ടണത്, അബൂബക്കർ ബ്രഹ്‌മത്, സഫീർ വണ്ടൂർ, ആൻ്റണി, ഷാജഹാൻ മമ്പാട്, അസീസ് എടക്കര, നൗഷാദ് ഇല്ലിക്കൽ, സലിം മമ്പാട്, സാകിർ മഞ്ചേരി, കാസിം മോങ്ങം, ബഷീർ ടി.പി. സലാം കിളിയത്, ജൈസൽ ഒതായി, ശിഹാബ് കുണ്ടുതോട്, റിയാസ് കണ്ണിയൻ, സാബു മഞ്ചേരി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സഫീർ ഷാൾ അണിയിച്ചു. പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ മൊമെന്റോ പി.വി. അജ്മലിന് കൈമാറി. ജന.സെക്രട്ടറി റഫീഖ് കുപ്പനത്ത് സ്വാഗതവും ഇല്യാസ് നിലമ്പൂർ നന്ദിയും പറഞ്ഞു.

Advertisment