Advertisment

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം; കൂട്ടായ്മയെ ഫാറൂഖ് അബ്ദുള്ള നയിക്കും; മെഹബൂബ മുഫ്തി വൈസ് ചെയര്‍മാന്‍; ജമ്മു കശ്മീരിന്റെ മുന്‍ പതാക സഖ്യം ഉപയോഗിക്കും

New Update

publive-image

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി രൂപീകരിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനെ (പിഎജിഡി) മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള നയിക്കും. മെഹബൂബ മുഫ്തിയാകും വൈസ് ചെയര്‍മാന്‍. ജമ്മു കശ്മീരിന്റെ മുന്‍ പതാക സഖ്യം ഉപയോഗിക്കും.

ഇടത് നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്‍വീനറായും പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണിനെ വക്താവായും കൂട്ടായ്മ തിരഞ്ഞെടുത്തു. ദേശവിരുദ്ധ കൂട്ടായ്മയാണ് തങ്ങളുടേത് എന്നത് ബിജെപിയുടെ വ്യാജ പ്രചാരണമാണെന്ന് ഫാറൂഖ് അബ്ദുള്ള യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Advertisment