Advertisment

മൂന്ന് വയസിനുള്ളില്‍ ഇവള്‍ കീഴടക്കിയത് നിരവധി സ്റ്റേജുകള്‍; മാസം അഞ്ഞൂറ് ഡോളര്‍ ചെലവഴിച്ച് തന്റെ കുഞ്ഞു മകളെ സൗന്ദര്യ റാണി ആക്കി ഒരമ്മ

New Update

മകളെ സൗന്ദര്യ റാണി ആക്കാന്‍ മാസം 500 ഡോളര്‍ മാത്രമാണ് ഈ അമ്മ ചെലവഴിച്ചത്. പിഞ്ചുകുഞ്ഞായിരുന്ന മകളിപ്പോള്‍ സൗന്ദര്യ മത്സരങ്ങളിലെ റാണിയാണ്. 32കാരിയായ ആലി പൈപ്പര്‍ ആണ് മൂന്ന് വയസുകാരിയായ റൂബിയെ സൗന്ദര്യ റാണിയാക്കി മാറ്റിയത്. ഒന്നാം വയസുമുതല്‍ റൂബി സൗന്ദര്യ മത്സരങ്ങളിലെ റാണിയാണ്.

Advertisment

മാഞ്ചസ്റ്ററില്‍ താമസമാക്കിയ ആലിയും കുടുംബവും മകളുടെ ഇഷ്ടവിനോദത്തിനായി ചെലവഴിക്കുന്നത് 500 ഡോളറാണ്. റൂബിക്ക് സൗന്ദര്യ മത്സരങ്ങള്‍ വലിയ ഇഷ്ടമാണ്. മത്സരങ്ങള്‍ അവളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്നുവെന്ന് അമ്മ പറയുന്നു.

publive-image

2016ലാണ് റൂബിക്ക് ആദ്യ വേദി ലഭിക്കുന്നത്. അത് അവളുടെ ആത്മവിശ്വാസത്തെ വളരെയധികം ഉയര്‍ത്തിയെന്ന് ആലി പറയുന്നു. കുട്ടിയായിരുന്നപ്പോള്‍ എനിക്ക് എല്ലാ കാര്യത്തിലും വലിയ മടി ആയിരുന്നു. ഞാന്‍ സ്‌കൂളില്‍ മറ്റ് കുട്ടികളില്‍ നിന്ന് എപ്പോഴും ഒളിച്ചുനില്‍ക്കാന്‍ ശ്രമിക്കുമായിരുന്നു. ആലി പറയുന്നു. പിന്നീട് അഭിനയത്തിനായുള്ള ക്ലാസുകളിലൂടെയാണ് എനിക്ക് ഈ ചുറുചുറുക്കും ധൈര്യവുമെല്ലാം സംഭരിക്കാനായത്.

publive-image

12 വയസുകാരനായ സിജെ ആണ് ആലിയുടെ മൂത്ത മകന്‍. മകന്‍ ചെറുപ്പം മുതലേ എല്ലാ കാര്യത്തിലും മിടുക്കനായിരുന്നു പക്ഷേ റൂബിയുടെ കാര്യത്തില്‍ എനിക്ക് ഭയമായിരുന്നു. എന്റെ ചെറുപ്പം പോലെ അവളും വളരരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അവളുടെ കംഫേര്‍ട്ട് സോണില്‍നിന്ന് മകളെ പുറത്തേക്ക് കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിച്ചു. ആ തീരുമാനമാണ് ഇപ്പോള്‍ ഈ വിജയത്തിലെത്തി നില്‍ക്കുന്നതെന്നും ആലി വ്യക്തമാക്കി.

publive-image

ടോഡ്‌ലേഴ്‌സ് ആന്‍ഡ് ടിയാരാസ് എന്ന അമേരിക്കന്‍ റിയാലിറ്റി ഷോയിലൂടെയാണ് കുട്ടികള്‍ക്കുള്ള സൗന്ദര്യ മത്സരങ്ങളെക്കുറിച്ച് അറിയുന്നത്. റൂബിയെ അതുപൊലൊരു താരമായി കാണാന്‍ ആഗ്രഹിച്ചപ്പോള്‍ ഒട്ടുമടിക്കാതെ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും ആലി പറയുന്നു. മേക്കപ്പുകളോ മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളോ മകള്‍ക്ക് വേണ്ടി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും ആലി പറഞ്ഞു.

publive-image

തുടക്കത്തില്‍ അവളും ആകെ പരിഭ്രമിച്ചിരുന്നു. എന്നാല്‍ എന്നെയും അതിശയിപ്പിച്ച് വെറും ഒരാഴ്ച കൊണ്ട് അവള്‍ ഓരോ മത്സരങ്ങളും വിജയിച്ചു. വസ്ത്രങ്ങള്‍ക്കും പ്രവേശനത്തിനുമായാണ് 500 ഡോളര്‍ ചെലവ്. വസ്ത്രങ്ങളും അവള്‍ക്ക് ചേരുന്നതാണെങ്കില്‍ വില നോക്കാതെ വാങ്ങാറുണ്ടെന്നും റൂബിയുടെ അമ്മ വ്യക്തമാക്കുന്നു.

publive-image

 

publive-image

Advertisment