Advertisment

ലോകകപ്പ് പ്രവചിക്കാന്‍ പോളിന്റെ പിന്‍ഗാമി റെഡി

New Update

മോസ്‌കോ: ലോകകപ്പ് പ്രവചിക്കാന്‍ പോള്‍ നീരാളിയുടെ പിന്‍ഗാമിയെത്തി. അക്കില്ലസ് എന്ന റഷ്യന്‍ ചൂച്ചയാണ് കക്ഷി. 2010ലെ ലോകകപ്പില്‍ പോള്‍ എന്ന നീരാളിയായിരുന്നു പ്രവചനം നടത്തിയത്. പലതും വളരെ കൃത്യമായിരുന്നു. അതിന് ശേഷം പോളിന് ഏറെ പിന്‍ഗാമികള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇതാ റഷ്യയില്‍ ഈ വര്‍ഷം ജൂണ്‍ മാസം മുതല്‍ തുടങ്ങുന്ന ലോകകപ്പ് പ്രവചിക്കാന്‍ അക്കില്ലസ് റെഡിയായിരിക്കുന്നു.

Advertisment

publive-image

മോസ്‌കോയിലെ സ്റ്റേറ്റ് ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ അന്തേവാസിയായിരുന്നു അക്കില്ലസ്. അടുത്തിടെ റെസ്പബ്ലിക്ക കൊഷെക് ക്യാറ്റ് കഫേയിലേക്ക് പൂച്ചയെ മാറ്റിയിട്ടുണ്ട്.

ദേശീയ പതാകള്‍ക്ക് താഴെ വച്ചിരിക്കുന്ന ബോള്‍ തെരഞ്ഞെടുത്താണ് അക്കില്ലസ് 2018 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഫലം പ്രവചിക്കുക. റഷ്യയില്‍ നടന്ന 2017 ഫിഫ കോണ്‍ഫഡറേഷന്‍ കപ്പില്‍ അക്കില്ലസിന്റെ പ്രവചനം 100 ശതമാനവും ശരിയായിരുന്നു.

Advertisment