Advertisment

18 വയസുള്ളപ്പോള്‍ ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. നടന്‍ ജിതേന്ദ്രക്കെതിരെ പരാതിയുമായി അമ്മാവന്‍റെ മകള്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡ് നടന്‍ ജിതേന്ദ്ര തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി അമ്മാവന്റെ മകള്‍ രംഗത്ത്. തനിക്ക് 18 വയസ് പ്രായമുള്ളപ്പോഴാണ് 28 കാരനായിരുന്ന ജിതേന്ദ്ര തന്നെ പീഡിപ്പിച്ചതെന്നും അവര്‍ പറയുന്നു.

ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് അടുത്ത ബന്ധു ഉയര്‍ത്തിയിരിക്കുന്നത്.

47 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമാണ് മീ ടൂ ക്യാമ്പയിന്റെ ഭാഗമായി അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വെളിപ്പെടുത്തലിനു പിന്നാലെ ജിതേന്ദ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പണവും, സ്വാധീനവും ഉള്ളതിനാല്‍ അയാള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

പീഡന വിവരം തന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ തകര്‍ന്നു പോകുമായിരുന്നു. അതിനാലാണ് താന്‍ പുറത്തുപറയാതെ ഇത്രയും കാലം മനസില്‍ അടക്കി വെച്ചതെന്നും അവര്‍ പറഞ്ഞു. അടുത്ത ബന്ധുവായ അയാളില്‍ നിന്ന് നേരിട്ട ദുരനുഭവം മനസില്‍ വലിയ ആഘാതം ഏല്‍പ്പിച്ചുവെന്നും പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

rape cases bigfilims
Advertisment