Advertisment

ബ്രെയിന്‍ ട്യൂമറെന്നറിഞ്ഞപ്പോള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. പിന്നെ രോഗിയായിരിക്കെ കാണാന്‍ വന്ന ഫേസ്ബുക്ക് സുഹൃത്ത് ജീവിതം നല്‍കി - 3 തവണ ബ്രെയിന്‍ ട്യൂമറിനെ തോല്‍പ്പിച്ച നടി ശരണ്യയുടെ കഥയിങ്ങനെ !

New Update

publive-image

Advertisment

കണ്ണൂര്‍ : ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരിക്കെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയെന്ന് നടി ശരണ്യയുടെ വെളിപ്പെടുത്തല്‍. ആശ്വാസമാകുമെന്ന് കരുതിയ കൈകളാണ് ആ സമയത്ത് ഇട്ടെറിഞ്ഞുപോയതെന്ന് നടി പറഞ്ഞു.

സിനിമാ - സീരിയല്‍ രംഗത്ത് തിളങ്ങിയ നടിയാണ് കണ്ണൂര്‍ സ്വദേശിനി ശരണ്യ. രോഗത്തെ മൂന്ന് തവണയാണ് ആത്മവിശ്വാസവും തന്റേടമുള്ള ഹൃദയവും കൊണ്ട് ശരണ്യ കീഴടക്കിയത്. 2012 മുതല്‍ മൂന്ന് തവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്. അതും മേജര്‍ സര്‍ജറികള്‍.

ഗുളികയില്‍ ഒതുങ്ങുമെന്നുള്ള വിശ്വാസത്തിലായിരുന്നു ചികിത്സ തുടങ്ങിയത്. എന്നാല്‍ സ്‌കാനിങ്ങിന് ശേഷമാണ് അസുഖത്തിന്റെ ഗൗരവത്തെക്കുറിച്ച് ബോധ്യമായത്. അസുഖത്തെക്കുറിച്ച് അറിഞ്ഞതോടെ ഉറപ്പിച്ചുവെച്ച കല്യാണവും ഇല്ലാതായി. വീണ്ടും അസുഖം വരുമോയെന്ന ഭയമായിരുന്നു ആ പിന്‍മാറ്റത്തിന് പിന്നില്‍.

തെലുങ്കില്‍ സ്വാതി എന്നൊരു സീരിയല്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വന്നത്. ഡോക്ടറെ കാണിച്ചശേഷം മൈഗ്രേയ്‌ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു.

publive-image

 

പക്ഷെ 2012 ല്‍ ഓണത്തിന് എന്നെ ബ്രെയിന്‍ ട്യൂമറിന്റെ ചികിത്സാര്‍ത്ഥം ഹോസ്പിറ്റലില്‍ എത്തിച്ചു. അന്ന് അവര്‍ ഓപ്പറേഷന്‍ നടത്തി. പിന്നെ രണ്ടാമത്തെ വന്നത് കുറച്ചു നാള്‍ കഴിഞ്ഞു ആണ്. ദൈവം തന്ന വീട് എന്ന തമിഴ് സീരിയല്‍ ഞാന്‍ കുറേക്കാലം ചെയ്തിരുന്നു.

ഒരു 150 എപ്പിസോഡ് കഴിഞ്ഞു എനിക്ക് ഫിറ്റ്‌സ് പോലെ വന്നു അപ്പൊ എന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു. റേഡിയേഷന്‍ ചെയ്യണമെന്ന് പറഞ്ഞു. തൈറോയിഡും എടുത്തു കളഞ്ഞു, അത് കഴിഞ്ഞു വീണ്ടും 2016 ല്‍ ഒരിക്കല്‍ കൂടി അസുഖം തിരികെ വന്നു വീണ്ടും ഒരു ഓപ്പറേഷന്‍ കൂടെ നടത്തി.

അസുഖവുമായി ബന്ധപ്പെട്ട് ചികിത്സ നടക്കുന്നതിനാല്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സമയമായിരുന്നു അത്. അതിനിടയിലാണ് ഫെയ്‌സ്ബുക്കിലൂടെ ഇപ്പോഴെന്താ അഭിനയിക്കുന്നില്ലേയെന്ന ചോദ്യവുമായി ഒരാളെത്തിയത്.

ഫെയ്‌സ്ബുക്കിലൂടെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറി. അദ്ദേഹം ഇടക്കിടെ എന്നോട് അഭിനയിക്കാത്തത് എന്തെന്ന് ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് അസുഖമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

publive-image

ഒടുവില്‍ അറിഞ്ഞപ്പോള്‍ കാണാന്‍ വരട്ടെ എന്ന് ചോദിച്ചു. പിന്നീട് ബിനു നേരിട്ട് കാണാനുമെത്തി. ആ സമയത്ത് വിവാഹ അഭ്യര്‍ത്ഥന സ്വീകരിക്കണമോയെന്ന ആശങ്ക എന്നെ അലട്ടിയിരുന്നു.

ഞാനാ സമയം റേഡിയേഷന്‍ കഴിഞ്ഞു മുടിയൊക്കെ പൊഴിഞ്ഞു വല്ലാത്തൊരു രൂപത്തിലായിരുന്നു. എനിക്ക് പണ്ട് നീളന്‍ മുടിയുണ്ടായിരുന്നു. എങ്കിലും ഞാന്‍ അദ്ദേഹത്തോട് വരാന്‍ പറഞ്ഞു, ശരിക്കുള്ള രൂപത്തില്‍ കാണണ്ടല്ലോ എന്ന് വിചാരിച്ചു. വന്നു കണ്ടു, ആദ്യ കാഴ്ചയില്‍ എന്നെ ഇഷ്ടമായി.

publive-image

പിന്നീട് വീട്ടുകാരോട് വിവാഹാഭ്യര്‍ഥന നടത്തി അദ്ദേഹം. പിന്നീട് വിവാഹവും നടന്നു. ജീവിതം പലതരത്തിലുള്ള പരീക്ഷണങ്ങള്‍ ഒരുക്കിവച്ചിരുന്നെങ്കിലും അതിനെയെല്ലാം തരണം ചെയ്യാനുള്ള ശക്തിയും എന്നില്‍ നിക്ഷേപിച്ചിരുന്നു. രോഗത്തെ പേടിച്ച് ഒരിടത്തുനിന്നും പിന്മാറേണ്ടതില്ലെന്നും കഴിഞ്ഞ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. ശരണ്യ പറയുന്നു.

അസുഖവുമായി മല്ലിടുന്ന എന്നെ കണ്ടപ്പോള്‍ ബിനു നല്‍കിയ പിന്തുണയായിരുന്നു ജീവിതത്തില്‍ ഏറെ സന്തോഷകരമായി തോന്നിയത്. അമ്മയും ബിനുവും നല്‍കിയ പിന്തുണയാണ് ഇവിടെ എത്തിച്ചത്.” ശരണ്യ പറഞ്ഞു.

cinema malayala cinema
Advertisment