Advertisment

കുവൈറ്റില്‍ ഫിലിപ്പൈന്‍ യുവതിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ ഫിലിപ്പൈന്‍ യുവതിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് . ഫിലിപ്പൈന്‍കാരിയായ ഗാര്‍ഹിക തൊഴിലാളിയെയാണ് കുവൈറ്റില്‍ കാണാതായതായി എംബസി സ്ഥിരീകരിച്ചത്. സംഭവത്തില്‍ കുവൈറ്റ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട് കാത്തിരിക്കുകയാണെന്ന് എംബസി പ്രതികരിച്ചു.

Advertisment

publive-image

18 മാസം മുമ്പാണ് യുവതിയെ കുവൈറ്റില്‍ നിന്നും കാണാതായിരിക്കുന്നത്. സംഭവത്തെ കുറിച്ച് കുവൈറ്റ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ യുവതിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് എംബസി വ്യക്തമാക്കി.

രണ്ടു വര്‍ഷത്തോളം ജോലി ചെയ്ത കുവൈറ്റി സ്‌പോണ്‍സറുടെ കീഴില്‍ നിന്നാണ് റൊണാള്‍ യോന്റിംഗ് ലോഗാന്‍ എന്ന യുവതി ഒളിച്ചോടിയത്.2017 ഫെബ്രുവരിയിലാണ് യുവതി അവസാനമായി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടത്.

Advertisment