Advertisment

കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജോനാനയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ; യുവതിയെ ഫ്രീസറിനുള്ളില്‍ അടച്ചത് ജീവനോടെ , ആ സമയം അവള്‍ അബോധാവസ്ഥയില്‍, ഭാര്യ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മതം

New Update

കുവൈറ്റ് : കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളി ജോനാന ഡാനിയേല ഡിമാഫിലിസിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ലബനില്‍ പിടിയിലായ നാദര്‍ എസ്സാം അസാഫിന്റെ കുറ്റ സമ്മത മൊഴിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉള്ളത്.

Advertisment

publive-image

യുവതിയെ ഫ്രീസറിനുള്ളില്‍ അടച്ചത് ജീവനോടെയാണെന്നും ആ അസമയം അവള്‍ അബോധാവസ്ഥയിലായിരുന്നുവെന്നും യുവാവ് പറഞ്ഞു. താനാണ് മരിക്കുന്നതിന് മുമ്പ് യുവതിയെ പ്രിഡ്ജില്‍ തള്ളിയത്.

തന്റെ ഭാര്യയായ മോന ഹുസ്സന്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു.തങ്ങളെ സിറിയയില്‍ വച്ച് പിടികൂടിയിരുന്നുവെന്നും എന്നാല്‍ താന്‍ ലബനീസ് പൗരനായിരുന്നതു കൊണ്ട് തന്നെ ബയ്‌റൂട്ടിന് കൈമാറിയെന്നും തന്റെ ഭാര്യ ഡമാസ്‌കസില്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും യുവാവ് വെളിപ്പെടുത്തി .

kuwait kuwait latest
Advertisment